സ്പ്ലിറ്റ് ക്യാപ്‌റ്റൻസി ഇന്ത്യയ്‌ക്ക് യോജിക്കില്ല, കോലി നായകനായി തുടരട്ടെ: കാരണം വ്യക്തമാക്കി ലക്ഷ്‌മൺ

അഭിറാം മനോഹർ| Last Modified ചൊവ്വ, 16 മാര്‍ച്ച് 2021 (16:47 IST)
ഇന്ത്യൻ ക്രിക്കറ്റ് ടീമിന് സ്പ്ലിറ്റ് ക്യാപ്‌റ്റൻസി യോജിച്ചതല്ലെന്ന് മുൻ ഇന്ത്യൻ താരം വിവിഎസ് ലക്ഷ്‌മൺ. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനായി മികച്ച ക്യാപ്‌റ്റൻസി പ്രകടിപ്പിക്കുന്ന രോഹിത് ശർമയെ ടി20യിൽ നായകനാക്കണമെന്ന് ഒരു കൂട്ടം ആവശ്യപ്പെടുന്നതിനിടെയാണ് ലക്ഷ്‌മണിന്റെ പ്രസ്‌താവന.

കോലിക്ക് ക്യാപ്‌റ്റൻസി തന്റെ ബാറ്റിങ്ങിനെ ബാധിക്കാത്ത കാലത്തോളം മറ്റൊരു നായകനെ ആലോചിക്കേണ്ടതില്ലെന്നാണ് ലക്ഷ്‌മൺ പറയുന്നത്. ഇംഗ്ലണ്ടില്‍ സ്പ്ലിറ്റ് ക്യാപ്റ്റന്‍സി സാധ്യമാണ്. കാരണം ജോ റൂട്ട് പരിമിത ഓവറിലെ സ്ഥിര സാന്നിധ്യമല്ല,ഓയിന്‍ മോര്‍ഗന്‍ ടെസ്റ്റിലും കളിക്കുന്നില്ല. എന്നാൽ കോലി 3 ഫോർമാറ്റിലും മികച്ച താരമാണ്. ക്യാപ്‌റ്റൻസി അവന്റെ ബാറ്റിങ്ങിനെ ബാധിക്കാത്ത കാലത്തോളം കോലി നായകനായി തുടരട്ടെ ലക്ഷ്‌മൺ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :