അഭിറാം മനോഹർ|
Last Modified തിങ്കള്‍, 15 മാര്‍ച്ച് 2021 (13:13 IST)
അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ 3000 റൺസ് തികയ്‌ക്കുന്ന ആദ്യ പുരുഷതാരമായി ഇന്ത്യൻ നായകൻ വിരാട് കോലി. 87 മത്സരങ്ങളിൽ നിന്നുമാണ് കോലിയുടെ റെക്കോർഡ് നേട്ടം. ഇംഗണ്ടിനെതിരായ മത്സരത്തിൽ 49 പന്തിൽ 73 റൺസുമായാണ് കോലി തിളങ്ങിയത്. അഞ്ച് ഫോറും മൂന്ന് സിക്‌സും അടങ്ങുന്നതായിരുന്നു കോലിയുടെ ഇന്നിങ്‌സ്.
വനിതാക്രിക്കറ്റിൽ ന്യൂസിലൻഡിന്റെ സുസി ബെയ്‌റ്റ്‌സ്(3301) സ്റ്റഫാനി ടെയ്‌ലർ(3062) എന്നിവരാണ് മുൻപ് ടി20 ക്രിക്കറ്റിൽ 3000 റൺസ് തികച്ച മറ്റ് താരങ്ങൾ.