ആരതിയെ പ്രൊപ്പോസ് ചെയ്യുമ്പോള്‍ സെവാഗിന് 21 വയസ്, അഞ്ച് വര്‍ഷത്തെ ഡേറ്റിങ്; ഒടുവില്‍ വിവാഹം

രേണുക വേണു| Last Modified വെള്ളി, 2 ജൂലൈ 2021 (10:00 IST)

ക്രിക്കറ്റ് താരങ്ങളുടെ പ്രണയകഥ കേള്‍ക്കാന്‍ ആരാധകര്‍ക്ക് പ്രത്യേക ആവേശമാണ്. പല താരങ്ങളുടെയും പ്രണയവും വിവാഹവും സിനിമാ കഥ പോലെ രസകരമാണ്. അതിലൊന്നാണ് ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ വിരേന്ദര്‍ സെവാഗിന്റേത്. സെവാഗ് വിവാഹം കഴിച്ചിരിക്കുന്നത് തന്റെ അകന്ന ഒരു ബന്ധുവിനെ തന്നെയാണ്.

ആരതി അഹ്ലാവത് ആണ് സെവാഗിന്റെ ഭാര്യ. ആരതിയെ പ്രൊപ്പോസ് ചെയ്യുമ്പോള്‍ സെവാഗിന് 21 വയസ് മാത്രമായിരുന്നു പ്രായം. സെവാഗിന്റെ കസിന്‍ കൂടിയാണ് ആരതി. സെവാഗ് പ്രണയം തുറന്നുപറഞ്ഞതോടെ ആരതിയും തന്റെ പ്രണയം പരസ്യമാക്കി. തുടര്‍ന്ന് അഞ്ച് വര്‍ഷത്തേക്ക് ഇരുവരും ഡേറ്റിങ്ങില്‍ ആയിരുന്നു. 2004 ഏപ്രില്‍ 22 നാണ് സെവാഗും ആരതിയും വിവാഹിതരായത്. തങ്ങളുടേത് പ്രണയ വിവാഹമായിരുന്നെന്ന് ആരതി നേരത്തെ തുറന്നുപറഞ്ഞിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :