ശുഭ്മാന്‍ ഗില്‍ ടീം ഇന്ത്യയില്‍ നിന്ന് പുറത്തേക്ക്!

രേണുക വേണു| Last Modified ബുധന്‍, 30 ജൂണ്‍ 2021 (21:05 IST)

മോശം പ്രകടനത്തെ തുടര്‍ന്ന് ഓപ്പണര്‍ ബാറ്റ്‌സ്മാന്‍ ശുഭ്മാന്‍ ഗില്‍ പുറത്തേക്ക്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ചില മത്സരങ്ങളില്‍ ഗില്‍ കളിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല, ഗില്ലിന് ഗൗരവ സ്വഭാവമുള്ള ആന്തരിക മുറിവുണ്ടെന്നാണ് റിപ്പോര്‍ട്ട്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനിടെയാണ് ഗില്ലിന് പരുക്കേറ്റതെന്നാണ് സൂചന. പരുക്കില്‍ നിന്ന് മുക്തി നേടാന്‍ സമയമെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗില്ലിന് പകരം മായങ്ക് അഗര്‍വാളോ കെ.എല്‍.രാഹുലോ ആയിരിക്കും ഇന്ത്യയ്ക്കായി ഓപ്പണറാകുക. രോഹിത് ശര്‍മ ഓപ്പണര്‍ സ്ഥാനത്ത് തുടരും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :