ഐപിഎല്ലിന് ശേഷം കോലി ഇടവേളയെടുത്തേക്കും; ലക്ഷ്യം ലോകകപ്പ്

രേണുക വേണു| Last Modified വ്യാഴം, 21 ഏപ്രില്‍ 2022 (08:23 IST)

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ വിരാട് കോലി ഐപിഎല്ലിന് ശേഷം ഇടവേളയെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. ഫോംഔട്ടിനെ തുടര്‍ന്നാണ് ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുക്കാന്‍ കോലി ആലോചിക്കുന്നത്. ഐപിഎല്‍ 15-ാം സീസണില്‍ ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ കോലിക്ക് ഇതുവരെ സാധിച്ചിട്ടില്ല.

ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഓസ്‌ട്രേലിയയില്‍ ടി 20 ലോകകപ്പ് നടക്കാനിരിക്കുകയാണ്. പൂര്‍ണ ഊര്‍ജ്ജസ്വലതയോടെ ലോകകപ്പ് കളിക്കാനാണ് കോലി ആഗ്രഹിക്കുന്നത്. എന്നാല്‍, നിലവിലെ ഫോം അതിനു വെല്ലുവിളിയാണ്. ഐപിഎല്ലിന് ശേഷം ക്രിക്കറ്റില്‍ നിന്ന് ഒന്നോ രണ്ടോ മാസം പൂര്‍ണമായി മാറിനില്‍ക്കാനാണ് കോലി ആഗ്രഹിക്കുന്നത്. ഈ കാലയളവില്‍ വിദഗ്ധരില്‍ നിന്ന് പരിശീലനം നേടാനും കോലി ആഗ്രഹിക്കുന്നുണ്ട്. ബിസിസിഐയുടെ നിര്‍ദേശം കൂടി പരിഗണിച്ചായിരിക്കും കോലിയുടെ തീരുമാനം.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :