1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Virat Kohli Wicket Video

നിസ്സഹായനായി ഡുപ്ലെസിസിനെ നോക്കി ചിരിച്ചു, ബാറ്റ് കൊണ്ട് ഹെല്‍മറ്റില്‍ അടിച്ചു; കോലി മൈതാനം വിട്ടത് അങ്ങേയറ്റം നിരാശനായി (വീഡിയോ)

IPL 2022
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്കായി പുറത്തായ വിരാട് കോലി കൂടാരം കയറിയത് അങ്ങേയറ്റം നിരാശനായി. ദുശ്മന്ത് ചമീരയുടെ പന്തില്‍ ദീപക് ഹൂഡയ്ക്ക് ക്യാച്ച് നല്‍കിയാണ് കോലി ആദ്യ പന്തില്‍ തന്നെ പുറത്തായത്. 
 
ഔട്ടായത് കോലിക്ക് തന്നെ വിശ്വസിക്കാന്‍ സാധിച്ചില്ല. നിസ്സഹായനായി നോണ്‍ സ്‌ട്രൈക് എന്‍ഡില്‍ നില്‍ക്കുന്ന ഫാഫ് ഡു പ്ലെസിസിനെ നോക്കി ചിരിക്കുകയാണ് കോലി ആദ്യം ചെയ്തത്. അല്‍പ്പനേരം ക്രീസില്‍ നിന്നാണ് കോലി പിന്നീട് നടന്നുതുടങ്ങിയത്. ഡഗ്ഔട്ടിലേക്ക് നടന്നു പോകുന്നതിനിടെ ബാറ്റുകൊണ്ട് ഹെല്‍മറ്റില്‍ അടിക്കുന്ന കോലിയേയും വീഡിയോയില്‍ കാണാം. 
 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
വിരാട് കോലി തല്‍ക്കാലത്തേക്ക് ക്രിക്കറ്റില്‍ നിന്ന് മാറിനില്‍ക്കണമെന്ന് രവി ശാസ്ത്രി