വീഴാനൊരുങ്ങി ദാദയുടെയും ധോണിയുടെയും റെക്കോര്‍ഡ്; കോഹ്‌ലിക്ക് മുമ്പില്‍ ചരിത്രം വഴിമാറുമോ ?

വീഴാനൊരുങ്ങി ദാദയുടെയും ധോണിയുടെയും റെക്കോര്‍ഡ്; കോഹ്‌ലിക്ക് മുമ്പില്‍ ചരിത്രം വഴിമാറുമോ ?

 Virat kohli , test matches , team india , mahendra singh dhoni , sourav ganguly , വിരാട് കോഹ്‌ലി , സൌരവ് ഗാംഗുലി , ദാദ , ശ്രീലങ്ക , വൈറ്റ് വാഷ് വിജയം , ടെസ്‌റ്റ് ക്രിക്കറ്റ്
കൊല്‍ക്കത്ത| jibin| Last Modified വ്യാഴം, 16 നവം‌ബര്‍ 2017 (10:37 IST)
റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി സൌരവ് ഗാംഗുലിയുടെ റെക്കോര്‍ഡിനരികെ. ടെസ്‌റ്റ് ക്രിക്കറ്റില്‍ ഏറ്റവും അധികം വിജയം നേടിയ രണ്ടാമത്തെ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ എന്ന നേട്ടമാണ് വിരാടിനെ കാത്തിരിക്കുന്നത്.

49 ടെസ്‌റ്റില്‍ നിന്നും 21 വിജയമെന്ന നേട്ടമാണ് ഗാംഗുലിയുടെ പേരിലുള്ളത്. 19 വിജയം സ്വന്തമാക്കി കഴിഞ്ഞ കോഹ്‌ലി ഏതു നിമിഷവും ദാദയുടെ നേട്ടം മറികടക്കുമെന്നാണ് ക്രിക്കറ്റ് വിദഗ്ദര്‍ പറയുന്നത്. 29 മത്സരങ്ങളില്‍ നിന്നാണ് കോഹ്‌ലി ഇത്രയും ജയം സ്വന്തമാക്കിയതെന്ന പ്രത്യേകതയുമുണ്ട്.

മൂന്ന് മത്സരങ്ങളടങ്ങിയ ശ്രീലങ്കയ്‌ക്കെതിരായ ടെസ്‌റ്റ് പരമ്പരയില്‍ ഇന്ത്യ വൈറ്റ് വാഷ് വിജയം നേടിയാല്‍ കോഹ്‌ലിക്ക് ഗാംഗുലിയുടെ നേട്ടം മറികടക്കാന്‍ സാധിക്കും. 60 മത്സരങ്ങളില്‍ നിന്ന് 27 വിജയം സ്വന്തമാക്കിയ മഹേന്ദ്ര സിംഗ് ധോണിയാണ് ഇരുവര്‍ക്കും മുന്നിലുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :