ബാറ്റിംഗ് പരിശീലനത്തിനിടെ പന്ത് കൊണ്ടത് ക്യാമറാമാന്റെ തലയില്‍; വാര്‍ത്തകളില്‍ നിറഞ്ഞ് കോഹ്‌ലിയുടെ സൌമനസ്യം

ബാറ്റിംഗ് പരിശീലനത്തിനിടെ പന്ത് കൊണ്ടത് ക്യാമറാമാന്റെ തലയില്‍; വാര്‍ത്തകളില്‍ നിറഞ്ഞ് കോഹ്‌ലിയുടെ സൌമനസ്യം

 Virat kohli , team india , cricket , kohli , ഇന്ത്യന്‍ ക്രിക്കറ്റ് , വിരാട് കോഹ്‌ലി , മുഹമ്മദ് ഷമി , ശുശ്രൂഷ , ടെസ്‌റ്റ് പരമ്പര
കൊല്‍ക്കത്ത| jibin| Last Modified ബുധന്‍, 15 നവം‌ബര്‍ 2017 (15:10 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി വാര്‍ത്തകളില്‍ നിറയുന്ന താരാമാണ്. ഗ്രൌണ്ടിലും പുറത്തും അദ്ദേഹത്തെ ചുറ്റിപ്പറ്റിയുള്ള ധാരാളം വാര്‍ത്തകള്‍ എന്നുമുണ്ടാ‍കും. അത്തരത്തിലുള്ള മറ്റൊരു വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്തുന്നത്.

ശ്രീലങ്കന്‍ ടീമിനെതിരായ ടെസ്‌റ്റ് പരമ്പരയ്‌ക്ക് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ നെറ്റ്‌സില്‍ ബാറ്റിംഗ് പരിശീലനം നടത്തിയാ കോഹ്‌ലിയുടെ ഷോട്ട് തലയില്‍ കൊണ്ട് ടെലിവിഷന്‍ ക്യാമറാമാന് പരുക്കേറ്റ സംഭവമാണ് ഇപ്പോള്‍ വൈറലായത്.

നെറ്റ്‌സില്‍ മുഹമ്മദ് ഷമിയാണ് കോഹ്‌ലി പന്ത് എറിഞ്ഞു നല്‍കിയത്. കോഹ്‌ലിയുടെ ഷോട്ട് ഗ്രൌണ്ടിന് സമീപം നിന്ന ടെലിവിഷന്‍ സംഘത്തിലുള്ള ക്യാമറാമാന്റെ തലയില്‍ വീണതോടെ വിരാട് അദ്ദേഹത്തിന് അടുത്തേക്ക് എത്തുകയും ടീം ഫിസിയെ വിളിച്ച് നല്‍കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

കോഹ്‌ലിക്കൊപ്പം ഷമിയും ഉണ്ടായിരുന്നു. തലയ്‌ക്ക് പരുക്കേറ്റ ക്യാമറാമാന് ശുശ്രൂഷ ഉറപ്പാക്കിയ ശേഷമാണ് ഇരുവരും നെറ്റ്‌സിലേക്ക് മടങ്ങിയത്. ടെസ്റ്റില്‍ മോശം പ്രകടനം തുടരുന്ന സാഹചര്യത്തില്‍ കടുത്ത പരിശീലനത്തിലാണ് ഇന്ത്യന്‍ ക്യാപ്‌റ്റന്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :