ലങ്കയ്‌ക്കെതിരായ പരമ്പര: ടീമില്‍ നിന്നും പാണ്ഡ്യ പുറത്ത് - കോഹ്‌ലി നയിക്കും

ലങ്കയ്‌ക്കെതിരായ പരമ്പര: ടീമില്‍ നിന്നും പാണ്ഡ്യ പുറത്ത് - കോഹ്‌ലി നയിക്കും

  India Srilanka test , indian team , Virat kohli , Hardik Pandya , Bcci , ഹര്‍ദിക് പാണ്ഡ‍്യ , ബി​സി​സി​ഐ , വിരാട് കോഹ്‌ലി , കെഎല്‍ രാഹുല്‍, മുരളി വിജയ്, ശീഖര്‍ ധവാന്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യാ രഹാനെ, രോഹിത് ശര്‍മ, വൃദ്ധിമാന്‍ സാഹ, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ
ന്യൂ​ഡ​ൽ​ഹി| jibin| Last Modified വെള്ളി, 10 നവം‌ബര്‍ 2017 (18:48 IST)
ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ‍്യക്ക് വിശ്രമം നല്‍കി ശ്രീലങ്കയ്‌ക്കെതിരായ ആദ്യ രണ്ട് ടെസ്റ്റിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. അ​മി​ത ജോ​ലി​ഭാ​രം മൂലമാണ് യുവതാരത്തിന് വിശ്രമം നല്‍കുന്നതെന്ന് അറിയിച്ചു.

തുടര്‍ച്ചയായ മത്സരങ്ങള്‍ കളിക്കുന്നതു മൂലം പാണ്ഡ്യ ക്ഷീണിതനാണ്. ഈ സാഹചര്യത്തില്‍ വിശ്രമം അനുവദിക്കപ്പെട്ടിരിക്കുന്ന സമയത്ത് ബം​ഗ​ളു​രു​വി​ലെ നാ​ഷ​ണ​ൽ ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി​യി​ൽ സ്‌ട്രംഗ്‌ത് ട്രെയിനിംഗ് നടത്താനും താരത്തിനോട് ബി​സി​സി​ഐ നി​ർ​ദേ​ശി​ച്ചു.

പാണ്ഡ്യയെ ടീമില്‍ നിന്നും ഒഴിവാക്കിയെങ്കിലും പകരക്കാരനെ ഉള്‍പ്പെടുത്തിയിട്ടില്ല. വിരാട് കോഹ്‌ലി ക്യാപ്റ്റനായി തുടരും. അജിങ്ക്യ രഹാനെയാണ് വൈസ് ക്യാപ്റ്റന്‍. ഈമാസം പതിനാറിന് കൊല്‍ക്കത്തയിലാണ് ഒന്നാം ടെസ്റ്റിന് തുടക്കമാവുക. മൂന്ന് ടെസ്‌റ്റുകളാണ് ഇന്ത്യ ലങ്കയ്‌ക്കെതിരെ കളിക്കുക.

ആദ്യ രണ്ട് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം: വിരാട് കോലി(ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, മുരളി വിജയ്, ശീഖര്‍ ധവാന്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യാ രഹാനെ, രോഹിത് ശര്‍മ, വൃദ്ധിമാന്‍ സാഹ, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷാമി, ഉമേഷ് യാദവ്, ഭുവനേശ്വര്‍കുമാര്‍, ഇഷാന്ത് ശര്‍മ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :