അനുബന്ധ വാര്‍ത്തകള്‍
- ഏകദിന നായകസ്ഥാനം ഒഴിയാനും കോലി ആഗ്രഹിച്ചിരുന്നു, തടഞ്ഞത് ഗാംഗുലി; റിപ്പോര്‍ട്ട്
- ടി 20 ക്രിക്കറ്റ്: റിഷഭ് പന്ത് വൈസ് ക്യാപ്റ്റനാകാന്‍ സാധ്യത
- ടി 20 ക്രിക്കറ്റ്: രോഹിത് ശര്‍മ ഇന്ത്യന്‍ ക്യാപ്റ്റനാകും, പേര്‍ നിര്‍ദേശിച്ച് കോലി
- വിരാട് കോലി ടി 20 ക്യാപ്റ്റന്‍ സ്ഥാനം രാജിവയ്ക്കാനുള്ള അഞ്ച് കാരണങ്ങള്‍ ഇതെല്ലാം
- ടി 20 ലോകകപ്പ്: പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവന് ഇങ്ങനെയായിരിക്കണമെന്ന് ഗംഭീര്‍
വിരാട് കോലി ട്വന്റി 20 ഫോര്‍മാറ്റില്‍ നിന്നും ഉടന്‍ വിരമിച്ചേക്കും
ട്വന്റി 20 നായകസ്ഥാനം ഒഴിയുകയാണെന്ന വിരാട് കോലിയുടെ പ്രഖ്യാപനത്തിനു പിന്നാലെ ആരാധകര്‍ക്ക് മറ്റൊരു സങ്കടവാര്‍ത്ത കൂടി. അധികം വൈകാതെ ടി 20 ക്രിക്കറ്റില്‍ നിന്നു തന്നെ കോലി വിരമിക്കല്‍ പ്രഖ്യാപിച്ചേക്കും. ട്വന്റി 20 ലോകകപ്പിനു ശേഷമോ അല്ലെങ്കില്‍ അടുത്ത വര്‍ഷം തുടക്കത്തിലോ കോലി ടി 20 ഫോര്‍മാറ്റില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിക്കാനാണ് സാധ്യത. ടെസ്റ്റ്, ഏകദിന ഫോര്‍മാറ്റുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാനാണ് കോലി ഇങ്ങനെയൊരു തീരുമാനമെടുക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. തന്റെ കരിയറിന്റെ അവസാന ഘട്ടത്തില്‍ ടെസ്റ്റ് ക്രിക്കറ്റിന് കൂടുതല്‍ പ്രാധാന്യം നല്‍കാനാണ് കോലിയുടെ താല്‍പര്യം.
ഇന്ത്യയുടെ ടി 20 ക്യാപ്റ്റന്‍ എന്ന നിലയില്‍ കോലിയുടെ പ്രകടനം വളരെ മികച്ചതാണ്. ടി 20 യില്‍ 45 കളികളില്‍ ഇന്ത്യയെ നയിച്ച കോലി 27 എണ്ണത്തിലും ടീമിനെ വിജയത്തിലെത്തിച്ചു. 14 കളികളില്‍ മാത്രമാണ് തോറ്റത്. 65.11 ആണ് കോലിയെന്ന ക്യാപ്റ്റന്റെ വിജയശതമാനം.