ഏകദിന നായകസ്ഥാനം ഒഴിയാനും കോലി ആഗ്രഹിച്ചിരുന്നു, തടഞ്ഞത് ഗാംഗുലി; റിപ്പോര്‍ട്ട്

രേണുക വേണു| Last Modified വെള്ളി, 17 സെപ്‌റ്റംബര്‍ 2021 (07:48 IST)

ടി 20 ലോകകപ്പിന് ശേഷം ടി 20 നായകസ്ഥാനം ഒഴിയാനുള്ള വിരാട് കോലിയുടെ തീരുമാനത്തെ ബിസിസിഐ അംഗീകരിക്കുകയായിരുന്നു. ഏറെ ആലോചിച്ച ശേഷമാണ് നായകസ്ഥാനം ഒഴിയാന്‍ കോലി തീരുമാനിച്ചത്. എന്നാല്‍, ടി 20 യില്‍ നിന്ന് മാത്രമല്ല ഏകദിന ക്രിക്കറ്റ് നായകസ്ഥാനം ഒഴിയാനും കോലി ആഗ്രഹിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

പരിമിത ഓവര്‍ ക്രിക്കറ്റിലെ നായകസ്ഥാനം ഒഴിഞ്ഞ് ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനാണ് കോലി ആഗ്രഹിക്കുന്നത്. ഏകദിന, ടി 20 ഫോര്‍മാറ്റുകളിലെ നായകസ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് കോലി ബിസിസിഐയെ അറിയിക്കുകയും ചെയ്തു. എന്നാല്‍, ഏകദിന ക്രിക്കറ്റിലെ നായകസ്ഥാനം തല്‍ക്കാലത്തേക്ക് ഒഴിയേണ്ടതില്ലെന്ന് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി കോലിയോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ടെസ്റ്റില്‍ മാത്രം നായകസ്ഥാനത്ത് തുടരാനാണ് കോലി ആഗ്രഹിക്കുന്നത്. 2023 ക്രിക്കറ്റ് ലോകകപ്പ് വരെ തല്‍സ്ഥാനത്ത് തുടരാന്‍ ഗാംഗുലി കോലിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :