'ഞാന്‍ ഒരു കവര്‍ ഡ്രൈവ് നഷ്ടപ്പെടുത്തിയപ്പോള്‍ ചിരിച്ചവനാണ് ഇവന്‍, വലിയ വായില്‍ സംസാരിക്കുന്നവനെ ടീമിനെ രക്ഷിക്കൂ,'; കോലി ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാരെ നേരിട്ടത് യാതൊരു ദയയുമില്ലാതെ, റിപ്പോര്‍ട്ടുകള്‍ പുറത്ത്

രേണുക വേണു| Last Modified ചൊവ്വ, 17 ഓഗസ്റ്റ് 2021 (15:02 IST)

ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇംഗ്ലണ്ട് താരങ്ങളുടെ സ്ലെഡ്ജിങ്ങുകള്‍ക്ക് ഇന്ത്യന്‍ നായകന്‍ വിരാട് കോലി നല്‍കിയ മറുപടികള്‍ ചുട്ടുപൊള്ളുന്നതായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. ലോര്‍ഡ്‌സില്‍ ഇന്ത്യ ഐതിഹാസിക വിജയം സ്വന്തമാക്കിയതിനു പിന്നാലെയാണ് സ്റ്റംപ് മൈക്കുകളില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ട കോലിയുടെ സ്ലെഡ്ജിങ് പരാമര്‍ശങ്ങള്‍ പുറത്തുവരുന്നത്. ഇതില്‍ തന്നെ ഇംഗ്ലണ്ട് താരം ഒലി റോബിന്‍സണിനെതിരെ കോലി നടത്തിയ സ്ലെഡ്ജിങ് വലിയ ചര്‍ച്ചയായി.



ബാറ്റ് ചെയ്യാന്‍ റോബിന്‍സണ്‍ വരുന്നത് കണ്ടപ്പോള്‍ തന്നെ കോലി സ്ലെഡ്ജിങ് തുടങ്ങി. ഫീല്‍ഡില്‍ തന്റെ അടുത്തുനില്‍ക്കുകയായിരുന്ന ചേതേശ്വര്‍ പൂജാരയോട് റോബിന്‍സണിനെ ചൂണ്ടിക്കാട്ടി കോലി സംസാരിച്ചു. ഞാനൊരു കവര്‍ ഡ്രൈവ് നഷ്ടപ്പെടുത്തിയപ്പോള്‍ ചിരിച്ച ആളാണ് ബാറ്റ് ചെയ്യാനെത്തുന്നത് എന്ന് പറഞ്ഞാണ് കോലി റോബിന്‍സണിനെ പൂജാരയ്ക്ക് പരിചയപ്പെടുത്തി കൊടുക്കുന്നത്. 'സ്വന്തം നാട്ടില്‍ മത്സരം തോല്‍ക്കാതിരിക്കാന്‍ ബാറ്റ് ചെയ്യാനാണ് അവന്‍ എത്തുന്നത്. അയാളുടെ ഇന്നിങ്‌സ് ഈ ടെസ്റ്റ് മാച്ചില്‍ എത്ര പ്രധാനപ്പെട്ടതാണെന്ന് അറിയാമോ? വലിയ വായില്‍ സംസാരിക്കുന്നവനേ, കളിച്ച് കാണിക്കൂ...' എന്നായിരുന്നു റോബിന്‍സണിനെ നോക്കി കോലി പറഞ്ഞത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :