സെവാഗിനെ പിന്തള്ളി, എലൈറ്റ് പട്ടികയിൽ കോലിയ്ക്ക് മുന്നിൽ ഇനി ലക്ഷ്മൺ

അഭിറാം മനോഹർ| Last Updated: വെള്ളി, 14 ജൂലൈ 2023 (14:16 IST)
ഇന്ത്യയ്ക്കായി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ മുന്‍ ഓപ്പണിംഗ് താരം വിരേന്ദര്‍ സെവാഗിനെ പിന്തള്ളി വിരാട് കോലി. വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 25 റണ്‍സ് നേടിയതോടെയാണ് എലൈറ്റ് പട്ടികയില്‍ കോലി സ്ഥാനം മെച്ചപ്പെടുത്തിയത്.

നിലവില്‍ 8,515 റണ്‍സാണ് കോലിയുടെ സമ്പാദ്യം. 8503 റണ്‍സാണ് സെവാഗിന്റെ പേരിലുള്ളത്. 15,921 റണ്‍സുമായി ഇന്ത്യന്‍ ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് പട്ടികയില്‍ ഒന്നാമതുള്ളത്. 13,265 റണ്‍സുമായി രാഹുല്‍ ദ്രാവിഡ് രണ്ടാം സ്ഥാനത്തും 10,122 റണ്‍സുമായി ഗവാസ്‌കര്‍ മൂന്നാം സ്ഥാനത്തുമാണ്. 8781 റണ്‍സുമായി വിവിഎസ് ലക്ഷ്മണാണ് ലിസ്റ്റില്‍ നാലാം സ്ഥാനത്ത്. ഈ റെക്കോര്‍ഡ് അധികം വൈകാതെ തന്നെ കോലി തിരുത്താനാണ് സാധ്യതയേറെയും. 110 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 48.72 ശരാശരിയിലാണ് കോലി 8515 റണ്‍സ് സ്വന്തമാക്കിയത്. 28 ടെസ്റ്റ് സെഞ്ചുറികളും അത്രതന്നെ അര്‍ധസെഞ്ചുറികളും കോലിയുടെ പേരിലുണ്ട്. 254* ആണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :