കഴിഞ്ഞ 2-3 വർഷമായി ഇങ്ങനെ കളിക്കാനായില്ല, ഇപ്പോൾ ആത്മവിശ്വാസമുണ്ട്, എല്ലാം ഒത്തുവന്നത് പോലെ: വിരാട് കോലി

Kohli, Century, Batting style, kohli fitness,കോലി,ഫിറ്റ്നസ്, ബാറ്റിങ് സ്റ്റൈൽ, ക്രിക്കറ്റ്
അഭിറാം മനോഹർ| Last Modified ഞായര്‍, 7 ഡിസം‌ബര്‍ 2025 (11:58 IST)
ഓസ്‌ട്രേലിയക്കെതിരായ ഏകദിനപരമ്പരയിലെ ആദ്യ 2 മത്സരങ്ങളിലും നിരാശപ്പെടുത്തിയെങ്കിലും തുടരെ മികച്ച പ്രകടനങ്ങള്‍ നടത്തി തന്റെ പ്രതാപകാലത്തെ ഓര്‍മിപ്പിക്കുകയാണ് ഇന്ത്യന്‍ സൂപ്പര്‍ താരമായ വിരാട് കോലി. ഓസീസിനെതിരായ മൂന്നാം ഏകദിനത്തില്‍ അര്‍ധസെഞ്ചുറി നേടി തുടങ്ങിയ കോലി ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ 2 മത്സരങ്ങളിലും സെഞ്ചുറി നേടിയിരുന്നു. 3 മത്സരങ്ങളില്‍ നിന്നായി 302 റണ്‍സ് അടിച്ചെടുത്ത് പരമ്പരയിലെ താരമാകാന്‍ കോലിയ്ക്ക് സാധിച്ചു.


ഇപ്പോഴിതാ മത്സരശേഷം തന്റെ പ്രകടനങ്ങളെ പറ്റി സംസാരിച്ചിരിക്കുകയാണ് കോലി. കഴിഞ്ഞ 2-3 വര്‍ഷം ഇത്തരത്തില്‍ പ്രകടനം നടത്താന്‍ തനിക്ക് സാധിച്ചിട്ടില്ലെന്ന് കോലി സമ്മതിച്ചു. ഈ പരമ്പരയില്‍ ഞാന്‍ കളിച്ച രീതി എനിക്ക് സംതൃപ്തി നല്‍കുന്നു. കഴിഞ്ഞ 2-3 വര്‍ഷങ്ങളില്‍ ഇങ്ങനെ കളിക്കാനായിട്ടില്ല. ഇപ്പോള്‍ ആത്മവിശ്വാസമുണ്ട്. എല്ലാം ഇത്തുവന്ന പോലെ. മധ്യനിരയില്‍ എനിക്ക് ഇങ്ങനെ ബാറ്റ് ചെയ്യാനാവുന്നത് ടീമിനെ വളരെയധികം സഹായിക്കുമെന്ന് എനിക്കറിയാം. ഒരു താരമെന്ന രീതിയില്‍ സ്വന്തം നിലവാരം ഉയര്‍ത്താനാണ് എപ്പോഴും ശ്രമിച്ചിട്ടുള്ളത്. ടീമിന് എന്തെങ്കിലും തരത്തില്‍ സ്വാധീനം ചെലുത്താനാവുന്ന രീതിയില്‍ കളിക്കാനാണ് എപ്പോഴും ശ്രമിക്കുന്നത്. കോലി പറഞ്ഞു.


മധ്യനിരയില്‍ ഏത് സാഹചര്യവും കൈകാര്യം ചെയ്യാന്‍ കഴിയുന്നുണ്ട്. 15-16 വര്‍ഷം കളിക്കുമ്പോള്‍ സ്വന്തം കഴിവിനെ സംശയിക്കുന്ന ഘട്ടങ്ങളുണ്ടാകും. ഞാന്‍ മോശമായാണ് കളിക്കുന്നതെന്ന ചിന്ത പലപ്പോഴും വരാറുണ്ട്. അതില്‍ നിന്ന് തിരിച്ചുവരാന്‍ സാധിക്കുന്നതാണ് സ്‌പോര്‍ട്‌സിന്റെ ഭംഗി. എന്റെ കഴിവില്‍ സംശയം തോന്നിയ ഒരുപാട് ഘട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും ടീമിനായി വലിയ സംഭാവനകള്‍ ചെയ്യാനാവുന്നു എന്നതില്‍ സന്തോഷമുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :