അനുബന്ധ വാര്‍ത്തകള്‍
- പന്തിന്റെ പിഴവിൽ ഡൽഹിക്ക് നഷ്ടമായത് പ്ളേ ഓഫ് സാധ്യത,താരത്തിനെതിരെ രൂക്ഷവിമർശനം
- 'ഞാന്‍ നിരാശനായിരുന്നു, നന്നായി കഷ്ടപ്പെട്ടു'; ഗുജറാത്തിനെതിരായ ഇന്നിങ്സിന് ശേഷം കോലി
- തുടരെ അഞ്ചാം സീസണിലും 500ന് മുകളിൽ റൺസ്, നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമായി കെഎൽ രാഹുൽ
- അവനെ ബിസിസിഐയുടെ വാർഷിക കരാറിൽ ഉൾപ്പെടുത്തു: ഉമ്രാൻ മാലിക്കിനെ പിന്തുണച്ച് രവിശാസ്ത്രി
- എല്ലാവരും ഒരു കുടുംബം, നമ്മുടെ കോലി എന്ന് തന്നെ പറയണം, ശത്രുത മൈതാനത്ത് മാത്രം: മനസ്സ് നിറച്ച് റിസ്വാൻ
ഈ സാഹചര്യത്തിൽ നിന്നും പഠിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, 2014 നേരിട്ട പ്രശ്നമല്ല ഇപ്പോഴത്തേത് : കോലി
2014ൽ ബാറ്റിംഗിൽ നേരിട്ടത് പോലെയുള്ള സാഹചര്യമല്ല ഇപ്പോൾ താൻ നേരിടുന്നതെന്ന് ഇന്ത്യൻ മുൻ നായകൻ വിരാട് കോലി. ഇതാണ് പ്രശ്‌നം എന്ന് ചൂണ്ടിക്കാണിക്കാൻ പാകത്തിൽ ഇപ്പോൾ പ്രശ്നങ്ങൾ ഇല്ലെന്നാണ് കോലി പറയുന്നത്.
ഇംഗ്ലണ്ടിൽ അന്ന് സംഭവിച്ച സമയം എന്റെ പ്രയത്‌നത്തിലൂടെ അത് മറികടക്കാൻ എനിക്ക് കഴിയുമായിരുന്നു. എന്നാലിപ്പോൾ ഇത് തിരുത്തേണ്ടതുണ്ട് എന്ന് പറയാൻ പാകത്തിൽ പ്രശ്നങ്ങൾ ഇല്ല.താളം തിരികെ കിട്ടിയെന്ന് എനിക്ക് തോന്നുമ്പോൾ എനിക്കറിയാം ഞാൻ നന്നായാണ് ബാറ്റ് ചെയ്യുന്നതെന്ന്. എന്നാൽ ഇംഗ്ലണ്ടിൽ അങ്ങനെയായിരുന്നില്ല അവിടെ എനിക്ക് ഒരു പോരായ്മ ഉണ്ടായി. ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോയാൽ മാത്രമേ കരിയറിൽ ഇത്രദൂരം എത്തുവാനാകു.
ഇപ്പോഴത്തെ സാഹചര്യത്തിൽ നിന്നും പഠിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരു കളിക്കാരൻ എന്ന നിലയിലും മനുഷ്യൻ എന്ന നിലയിലും ഞാൻ എവിടെ നിൽക്കുന്നുവെന്ന് മനസ്സിലാക്കാനാണ് ഞാൻ ശ്രമിക്കുന്നത്.കോലി പറഞ്ഞു.