അനുബന്ധ വാര്‍ത്തകള്‍
- പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തി ബാംഗ്ലൂര്‍; ഇനി ഡല്‍ഹി തോറ്റാല്‍ മതി !
- റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇറങ്ങുന്നത് ജീവന്മരണ പോരാട്ടത്തിന്; ഇന്ന് ജയിച്ചാലും കാത്തിരിക്കണം !
- അടുത്ത കളി ജയിച്ചില്ലെങ്കില്‍ സഞ്ജുവിന്റെ ടീമിനെ കാത്തിരിക്കുന്നത് വന്‍ തിരിച്ചടി; അങ്ങനെ സംഭവിക്കുമോ?
- ലഖ്നൗ സൂപ്പര്‍ ജയന്റ്സ് പ്ലേ ഓഫില്‍
- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഐപിഎല്‍ പ്ലേ ഓഫ് കാണാതെ പുറത്ത്
'ഞാന്‍ നിരാശനായിരുന്നു, നന്നായി കഷ്ടപ്പെട്ടു'; ഗുജറാത്തിനെതിരായ ഇന്നിങ്‌സിന് ശേഷം കോലി
ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിലെ വിജയ ഇന്നിങ്‌സിന് ശേഷം മനസ്സുതുറന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം വിരാട് കോലി. ടീമിന് വേണ്ടി ഇതുവരെ കാര്യമായൊന്നും ചെയ്യാന്‍ സാധിക്കാത്തതില്‍ അതീവ നിരാശനായിരുന്നെന്ന് കോലി പറഞ്ഞു. 'ടീമിന്റെ വിജയത്തിലേക്ക് കാര്യമായി സംഭാവനകളൊന്നും നല്‍കാന്‍ സാധിക്കാത്തതില്‍ നിരാശയുണ്ടായിരുന്നു. അത് എന്നെ അലട്ടിയിരുന്നു. എനിക്ക് ഇനി മുന്നോട്ടു പോകാം. ഇത് വളരെ പ്രധാനപ്പെട്ട മത്സരമായിരുന്നു. ഞാന്‍ നന്നായി പരിശ്രമിച്ചു. കഴിഞ്ഞ ദിവസം നെറ്റ്‌സില്‍ ഞാന്‍ ഒന്നര മണിക്കൂറോളം തുടര്‍ച്ചയായി ബാറ്റ് ചെയ്തു. ഗുജറാത്തിനെതിരായ മത്സരത്തില്‍ വളരെ ഫ്രീയായും ആശ്വാസത്തോടെയുമാണ് ഞാന്‍ ബാറ്റ് ചെയ്യാനെത്തിയത്,' കോലി പറഞ്ഞു.