കൊച്ചു കള്ളന്‍, ആരുമറിയാതെ പണിയൊപ്പിച്ചു; കോഹ്‌ലി മറ്റൊരു വിവാദത്തില്‍

കൊച്ചു കള്ളന്‍, ആരുമറിയാതെ പണിയൊപ്പിച്ചു; കോഹ്‌ലി മറ്റൊരു വിവാദത്തില്‍

കൊല്‍ക്കത്ത| jibin| Last Updated: വെള്ളി, 17 നവം‌ബര്‍ 2017 (16:01 IST)
വാര്‍ത്തകളില്‍ നിറയുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി മറ്റൊരു വിവാദത്തില്‍. ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്‌റ്റിന് മുമ്പ് ദേശീയഗാനത്തിന് അണി നിരന്നപ്പോള്‍ ച്യൂയിങ്ഗം ചവച്ചതാണ് ഇപ്പോള്‍ വിവാദമായത്.

കോഹ്‌ലി ച്യൂയിങ്ഗം ചവയ്‌ക്കുന്നതിന്റെ ദൃശ്യങ്ങള്‍ വീഡിയോയില്‍ വ്യക്തമാണ്. നേരത്തെ, ജമ്മു കശ്‌മീര്‍ താരം പര്‍വേസ് റസൂല്‍ ദേശീയഗാനം ആലപിക്കുന്നതിനിടെ ച്യൂയിംങ്‌ഗം ചവച്ചത് വിവാദമായിരുന്നു.

അതേസമയം, ലങ്കയ്‌ക്കെതിരായ ആദ്യ ടെസ്‌റ്റില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര തകരുന്ന അവസ്ഥയാണുള്ളത്. മഴ തടസപ്പെടുത്തിയ മത്സരത്തിന്റെ റിപ്പോര്‍ട്ട് ഒടുവില്‍ കിട്ടുമ്പോള്‍ 26 ഓവറില്‍ ഇന്ത്യ അഞ്ച് വിക്കറ്റിന് 50 റണ്‍സ് എന്ന നിലയിലാണ്.

47 റണ്‍സോടെ ക്രീസിലുള്ള ചേതേശ്വർ പൂജാരയിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ആറ് റണ്‍സോടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ വൃദ്ധിമാൻ സാഹയാണ് പൂജാരയ്ക്ക് കൂട്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :