മഴയില്‍ തകര്‍ന്ന് കോഹ്‌ലിപ്പട; ഒന്നാം ടെസ്‌റ്റില്‍ ലങ്കയ്‌ക്ക് മേധാവിത്വം

മഴയില്‍ തകര്‍ന്ന് കോഹ്‌ലിപ്പട; ഒന്നാം ടെസ്‌റ്റില്‍ ലങ്കയ്‌ക്ക് മേധാവിത്വം

   India , Sri Lanka , first test , kolkata test , Virat kohli , team india , അജങ്ക്യ രഹാന , ആര്‍ അശ്വിന്‍ , വിരാട് കോഹ്‌ലി , ശിഖര്‍ ധവാന്‍ , ചേതേശ്വർ പൂജാര
കൊല്‍ക്കത്ത| jibin| Last Updated: വെള്ളി, 17 നവം‌ബര്‍ 2017 (12:04 IST)
ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ ബാറ്റിംഗ് തകർച്ച. മഴ തടസപ്പെടുത്തിയ മത്സരത്തിന്റെ റിപ്പോര്‍ട്ട് ഒടുവില്‍ കിട്ടുമ്പോള്‍ 26 ഓവറില്‍ ഇന്ത്യ അഞ്ച് വിക്കറ്റിന് 50 റണ്‍സ് എന്ന നിലയിലാണ്.

47 റണ്‍സോടെ ക്രീസിലുള്ള ചേതേശ്വർ പൂജാരയിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ആറ് റണ്‍സോടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ വൃദ്ധിമാൻ സാഹയാണ് പൂജാരയ്ക്ക് കൂട്ട്.

17ന് മൂന്ന് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് തുടങ്ങിയ ഇന്ത്യക്ക് അജങ്ക്യ രഹാനയുടേയും (4) ആര്‍ അശ്വിന്റേയും (4) വിക്കറ്റാണ് നഷ്ടമായത്. ലങ്കയ്ക്ക് വേണ്ടി ലക്മാൽ മൂന്നും ശനങ്ക രണ്ടും വിക്കറ്റുകൾ നേടി.

ഓപ്പണര്‍ കെഎല്‍ രാഹുലും ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയും പൂജ്യത്തിന് പുറത്തായപ്പോള്‍ ശിഖര്‍ ധവാന്‍ എട്ട് റണ്‍സ് മാത്രമെടുത്തും പുറത്തായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :