ഐസിസി പ്രസിഡന്‍റ് മുസ്തഫ കമാല്‍ രാജിവെച്ചു

 ഐസിസി , മുസ്തഫ കമാല്‍ , ഓസ്ട്രേലിയ , ലോകകപ്പ് ട്രോഫി , എന്‍ ശ്രീനിവാസന്‍
jibin| Last Updated: ബുധന്‍, 1 ഏപ്രില്‍ 2015 (13:44 IST)
ഇന്ത്യയുടെ കളികളിൽ ഐസിസി അനുകൂല പിച്ചുകൾ ഒരുക്കുന്നുവെന്നും. ലോകകപ്പ് ജേതാക്കളായ ഓസ്ട്രേലിയക്കു എന്‍ ശ്രീനിവാസന്‍ കിരീടം കൈമാറിയതിലും പ്രതിഷേധിച്ച് ഐസിസി പ്രസിഡന്‍റ് മുസ്തഫ കമാല്‍ രാജിവെച്ചു. ഇന്ത്യ-ബംഗ്ളാദേശ് മൽസരത്തിൽ രോഹിത് ശർമയെ ഔട്ട് വിളിക്കാത്ത അമ്പയറുടെ നിലപാടിനെയും കമാല്‍ ശക്തമായി എതിര്‍ത്തിരുന്നു.


ചട്ടമനുസരിച്ച് ലോകകപ്പ് ട്രോഫി താനാണ് വിജയികള്‍ക്ക് കൈമാറേണ്ടിയിരുന്നത്. തന്റെ അനുവാദത്തോടെയല്ല ശ്രീനിവാസൻ സമ്മാനദാനം നടത്തിയത്. സംഭവം ദൗർഭാഗ്യകരമായിപ്പോയെന്നും ഒരു ബംഗ്ളാദേശി ചാനലിനു നൽകിയ അഭിമുഖത്തിൽ മുസ്തഫ കമാൽ പറഞ്ഞിരുന്നു. ട്രോഫി കൈമാറാൻ തന്നെ അനുവദിപ്പിക്കാതിരുന്നതിന്റെ കാര്യം ഐസിസി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇന്ത്യ-ബംഗ്ളാദേശ് മൽസരത്തിൽ അമ്പയർ ഒത്തുകളിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാല്‍ 2014 ൽ വരുത്തിയ ഭേദഗതി പ്രകാരം ഐസിസി ചെയർമാനു ട്രോഫി നൽകാമെന്ന് ഐസിസി ചീഫ് എക്സിക്യുട്ടീവ് ഡേവ് റിച്ചാഡ്സൺ വ്യക്തമാക്കി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :