ഹ്യൂസിന്റെ ഓര്‍മയ്ക്ക് മുന്‍പില്‍ വിജയം സമര്‍പ്പിച്ച് ഓസ്ട്രേലിയ

മെല്‍ബണ്‍| Last Updated: ഞായര്‍, 29 മാര്‍ച്ച് 2015 (19:21 IST)
തങ്ങളുടെ അഞ്ചാം ലോകകപ്പ് വിജയം ഫിലിപ് ഹ്യൂസിന്റെ ഓര്‍മയ്ക്ക് മുന്‍പില്‍ സമര്‍പ്പിച്ച് ഓസ്ട്രേലിയന്‍ ടീം. ഓസീസ് ടീമിലെ അദൃശ്യനായ പതിനാറാം അംഗമായിരുന്നു ഫിലിപ് ഹ്യൂസെന്ന് ഓസ്ട്രേലിയന്‍ നായകന്‍ മൈക്കിള്‍ ക്ളാര്‍ക്ക് പറഞ്ഞു. ഹ്യൂസുള്‍പ്പെടെ പതിനാറംഗ ടീമുമായാണ് ഓസ്ട്രേലിയന്‍ ടീം ലോകകപ്പ് കിരീടം നേടിയതെന്ന് ഇവിടെയുള്ള എല്ലാവര്‍ക്കുമറിയാമെന്നാണ് താന്‍ കരുതുന്നത് ഓസിസ് നായകന്‍ പറഞ്ഞു.

ഈ വിജയം ഞങ്ങളുടെ കുഞ്ഞു സഹോദരനുള്ളതാണ്. ഈ കിരീടനേട്ടം ഏറ്റവും സന്തോഷത്തോടെ തന്നെ തങ്ങള്‍ ആഘോഷിക്കും ക്ലാര്‍ക്ക് പറഞ്ഞു.കഴിഞ്ഞ വര്‍ഷമാണ് ഓസ്ട്രേലിയയിലെ ആഭ്യന്തര ക്രിക്കറ്റ് മല്‍സരത്തിനിടെ


പന്ത്‌ തലയില്‍ കൊണ്‌ട്‌ ഗുരുതരമായി പരിക്കേറ്റതിനെത്തുടര്‍ന്ന്
ഫിലിപ് ഹ്യൂസ് മരണമടഞ്ഞത്. ഹ്യൂസിന്റെ മരണം ഏറ്റവും കൂടുതല്‍ ബാധിച്ച കളിക്കാരിലൊരാളാണ് ക്ലാര്‍ക്ക്. കളികളില്‍ പി എച്ച് എന്ന് എഴുതിയ ബാന്‍ഡ് ധരിച്ചാണ് ക്ലാര്‍ക്ക് ഇറങ്ങിയിരുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :