ദുബായ്|
VISHNU N L|
Last Modified വെള്ളി, 28 ഓഗസ്റ്റ് 2015 (13:17 IST)
ഐസിസിയുടെ ഏകദിന റാങ്കിംഗിൽ ഇന്ത്യൻ ടെസ്റ്റ് നായകൻ വിരാട് കൊഹ്‌ലിക്ക് സ്ഥാനക്കയറ്റം. നേരത്തെ അഞ്ചാം റാങ്കിലായിരുന്ന കൊഹ്‌ലി ഒരുസ്ഥാനം മുകളിലോട്ടു കയറി. നാലാം സ്ഥാനത്തെത്തി. ഏഴാം സ്ഥാനത്തുള്ള ധവാനും ഒമ്പതാം സ്ഥാനത്തുള്ള ധോണിയുമാണ് കൊഹ്‌ലിയെ കൂടാതെ ആദ്യപത്തിൽ ഇടം നേടിയ ഇന്ത്യൻ ബാറ്റ്സ്മാൻമാർ.
ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്സ് തന്നെയാണ് ഒന്നാംസ്ഥാനത്ത്. ബൗളർമാരിൽ പത്താം സ്ഥാനത്തുള്ള ആർ അശ്വിനാണ് മുന്നിലുള്ള ഇന്ത്യൻ താരം. ടീം റാങ്കിംഗിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. ദക്ഷിണാഫ്രിക്ക മൂന്നാം സ്ഥാനത്തെത്തി. ആസ്ട്രേലിയയാണ് ഒന്നാമത്.