ജൊഹ്‌നാസ്ബര്‍ഗ്|
jibin|
Last Modified വ്യാഴം, 27 ഓഗസ്റ്റ് 2015 (10:27 IST)
ദക്ഷിണാഫ്രിക്കന്‍ നായകന്‍ എ ബി ഡിവില്ലിയേഴ്‌സ് റേക്കോര്‍ഡുകളുടെ തോഴനാണ്. സ്‌കൂള്‍ തലം മുതലുള്ള റെക്കോര്‍ഡുകള്‍ ഇന്നും തകര്‍ക്കപ്പെടാതെ കിടക്കുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം എ ബി വീണ്ടും പുതിയൊരു റെക്കോര്‍ഡ് കൂടി സ്വന്തം പേരിലാക്കി. ഏകദിന ക്രിക്കറ്റില്‍ അതിവേഗം 8000 റണ്‍സിലെത്തുന്ന താരമെന്ന റെക്കോര്‍ഡാണ് ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ ഡിവില്ലിയേഴ്സ് സ്വന്തമാക്കിയത്.
190 മത്സരങ്ങളിലെ 182 ഇന്നിംഗ്സുകളില്‍ നിന്നാണ് ഡിവില്ലിയേഴ്സ് അതിവേഗം 8000 ക്ലബ്ബിലെത്തുന്ന താരമായത്. മത്സരത്തില്‍ 48 പന്തില്‍ 64 റണ്‍സാണ് ഡിവില്ലിയേഴ്സിന്റെ സമ്പാദ്യം.
ഡിവില്ലിയേഴ്‌സിന്റെ തകര്‍പ്പന്‍ പ്രകടനത്തില്‍ തടര്‍ന്നത് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ പേരിലുണ്ടായിരുന്ന 13 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ്. 200 ഏകദിനങ്ങളില്‍ നിന്നാണ് ഗാംഗുലി 8000 ക്ലബ്ബിലെത്തി റെക്കോര്‍ഡിട്ടത്.