സംഗക്കാരയുടെ പ്രചോദനം ആരായിരുന്നു? രഹസ്യം പുറത്താക്കി സംഗ

   കുമാര്‍ സംഗക്കാര , ശ്രീലങ്ക , ക്രിക്കറ്റ്
കൊളംബോ| jibin| Last Updated: ചൊവ്വ, 25 ഓഗസ്റ്റ് 2015 (17:49 IST)
നീണ്ട ഇടവേളയ്‌ക്ക് ശേഷം ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ നെടുംതൂണായ കുമാര്‍ സംഗക്കാര തനിക്ക് പ്രചോദനമായത് ആരെന്ന് വ്യക്തമാക്കി. നീണ്ട ക്രിക്കറ്റ് ജീവിതത്തില്‍ എന്നും പ്രചോദനമായത് മാതാപിതാക്കളാണ്. പിന്തുണ നല്‍കുന്നതില്‍ അമ്മയും അച്ഛനും ഒരു പിശുക്കും കാട്ടിയിട്ടില്ല. ഇവരുടെ മകനായി പിറക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു. സഹോദരങ്ങള്‍ നല്‍കിയ പ്രചോദനം വിലമതിക്കാനാവാത്തതാണെന്നും സംഗ പറഞ്ഞു. ഇവര്‍ തന്നെയായിരുന്നു തന്റെ ജീവിതത്തില്‍ എന്നും പ്രചേദനമായതെന്നും അദ്ദേഹം പറഞ്ഞു.

നേടിയ നേട്ടങ്ങളേക്കാള്‍ വിലമതിക്കാന്‍ കഴിയാത്തത് സൗഹൃദങ്ങളായിരുന്നു. ഇതാണ് ജീവിതത്തില്‍ എന്നും സന്തോഷം പകരുന്നത്. ഗുരുനാഥന്മാരും സഹകളിക്കാരും ജീവിതത്തില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തിയെന്നും സംഗക്കാര പറഞ്ഞു. ആദ്യകാല കോച്ചുമാരായ സുനില്‍ ഫെര്‍ണാണ്ടോ, ബെര്‍ത്തി വിജയസിംഗെ, താന്‍ കീഴില്‍ കളിച്ച മുന്‍ ക്യാപ്ടന്മാര്‍, സഹകളിക്കാര്‍ എന്നിവരും തന്റെ എല്ലാ നേട്ടങ്ങള്‍ക്കും പിന്തുണ നല്‍കിയവരാണ്. എന്നാല്‍ എല്ലാത്തിനും മുകളിലാണ് മാതാപിതാക്കള്‍ നല്‍കിയ സപ്പോര്‍ട്ടെന്നും സംഗ പറഞ്ഞു.

മാനേജര്‍മാരായ ചാര്‍ലി ഓസ്റ്റിന്‍, സുതമി ഓസ്റ്റിന്‍ എന്നിവര്‍ എന്നും ഒപ്പം നിന്നു. അവസാന ടെസ്‌റ്റ് ശക്തമായിരുന്നു. വിരാട് കോഹ്‌ലിയുടെ ഇന്ത്യന്‍ ടീം നല്ല എതിരാളികളായിരുന്നു. വിടപറയല്‍ മത്സരത്തില്‍ ഇതുപോലെയുള്ള കടുപ്പമേറിയ മത്സരമല്ലാതെ മറ്റൊന്നും എനിക്ക് ചോദിക്കാനില്ല. ഇന്ത്യയെ പരാജയപ്പെടുത്താന്‍ പദ്ധതി തയ്യാറാക്കിയെങ്കിലും മികച്ച കളി പുറത്തെടുത്ത അവര്‍ ജയം സ്വന്തമാക്കിയെന്നും സംഗ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :