ഗാംഗുലി ഇനി കോഹ്‌ലിക്ക് പിന്നില്‍, ഭീഷണി നേരിട്ട് ധോണി; കുതിപ്പ് തുടര്‍ന്ന് വിരാട്

  virat kohli , sourav ganguly , team india , വിരാട് കോഹ്‌ലി , സൗരവ് ഗാംഗുലി , ധോണി
ആന്‍റിഗ്വ| Last Modified തിങ്കള്‍, 26 ഓഗസ്റ്റ് 2019 (11:31 IST)
വെസ്‌റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ടെസ്‌റ്റിലെ തകര്‍പ്പം ജയം ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിക്ക് സമ്മാനിച്ചത് മറ്റൊരു നേട്ടം. വിദേശമണ്ണില്‍ ഏറ്റവും കൂടുതല്‍ ടെസ്‌റ്റ് വിജയങ്ങള്‍ നേടിയ സൗരവ് ഗാംഗുലിയെ ആണ് കോഹ്‌ലി മറികടന്നത്.

28 ടെസ്‌റ്റില്‍ നിന്ന് 11 വിജയങ്ങള്‍ ഗാംഗുലി നേടിയപ്പോള്‍ 26 ടെസ്‌റ്റ് മത്സരങ്ങളില്‍ നിന്ന് 12 ജയങ്ങളാണ് കോഹ്‌ലി നേടിയത്. ഇന്ത്യന്‍ ടീമിന്റെ സൂപ്പര്‍‌നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ പേരിലുള്ള ചരിത്രനേട്ടത്തിന് ഒപ്പമെത്താനും ക്യാപ്‌റ്റന്‍ വിരാടിനായി.

ഏറ്റവും കൂടുതല്‍ ടെസ്‌റ്റ് വിജയങ്ങള്‍ നേടിയ ക്യാപ്‌റ്റനെന്ന ധോണിയുടെ റെക്കോര്‍ഡിന് ഒപ്പമെത്തിയിരിക്കുകയാണ് കോഹ്‌ലി. ധോണി 60 മത്സരങ്ങളില്‍ 27 ജയങ്ങള്‍ നേടിയപ്പോള്‍ കോലി 47 ടെസ്റ്റുകളില്‍ ഇത്രയും ജയത്തിലെത്തി.

ആന്‍റിഗ്വ ടെസ്‌റ്റില്‍ ജസ്‌പ്രിത് ബുമ്രയുടെ അഞ്ചുവിക്കറ്റ് നേട്ടത്തിന്റെ കരുത്തില്‍ 318 റണ്‍സിന്‍റെ കൂറ്റന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യ മുന്നോട്ടുവെച്ച 419 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസ് 100 റൺസിന് പുറത്താവുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :