എന്തിന് വിരമിക്കല്‍ പ്രഖ്യാപിച്ചു ?; ഇന്ത്യന്‍ ടീമിലേക്ക് മടങ്ങി വരാനൊരുങ്ങി റായുഡു

  ambati rayudu , comeback , team india , cricket , kohli , അമ്പാട്ടി റായുഡു , കോഹ്‌ലി , ഇന്ത്യന്‍ ടീം
ഹൈദരാബാദ്| Last Modified ശനി, 24 ഓഗസ്റ്റ് 2019 (11:08 IST)
ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കിയതിനെ തുടര്‍ന്ന് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച മുന്‍ ഇന്ത്യന്‍ താരം അംബാട്ടി റായുഡു തീരുമാനത്തില്‍ മാറ്റം വരുത്തുന്നു.

ഇന്ത്യന്‍ ടീമിലും ഐ പി എല്‍ മത്സരങ്ങളിലും കളിക്കാന്‍ ആഗ്രഹിക്കുന്നതായി താരം പറഞ്ഞു. എത്രയും വേഗം പരിമിത ഓവര്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തും. ലോകകപ്പ് ടീമിലെത്താന്‍ നാലഞ്ചു കൊല്ലത്തോളം കഠിനമായി പരിശ്രമിച്ചിരുന്നു. തഴയപ്പെട്ടപ്പോള്‍ നിരാശ തോന്നി. ഇതോടെയാണ് വിരമിക്കന്‍ പ്രഖ്യാപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിരമിക്കാനുള്ള തീരുമാനം വികാരപരമായിരുന്നില്ല. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ വീണ്ടും ക്രിക്കറ്റിലേക്ക് മടങ്ങിയെത്തണമെന്ന് തോന്നുന്നു. ക്രിക്കറ്റിലെ അത്രമാത്രം താന്‍ സ്‌നേഹിക്കുന്നുണ്ട്. ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി കളിക്കുന്നതില്‍ വലിയ കാര്യമില്ല. അതുകൊണ്ടുതന്നെ തിരികെയെത്താന്‍ ആഗ്രഹിക്കുന്നുവെന്നും റായുഡു പറഞ്ഞു.

തീരുമാനം എടുത്തിട്ടില്ലെങ്കിലും സെപ്റ്റംബര്‍ 24ന് ആരംഭിക്കുന്ന വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാനാകുമെന്നാണ് കരുതുന്നത്. ഫിറ്റ്‌നസും ഫോമും നിലനിര്‍ത്താനുള്ള അവസരമായിരിക്കും അത്.
കായികക്ഷമത നിലനിര്‍ത്തുക എന്നതാണ് പ്രധാനമെന്നും റായുഡു വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :