അനുബന്ധ വാര്‍ത്തകള്‍
- ഷമിയുടെയും ബുംറയുടെയും നിര്‍ണായക ഇന്നിങ്സിന് കാരണം ആ തീരുമാനം ! വാലറ്റത്തിനു പ്രത്യേക ഉപദേശം നല്‍കിയത് കോലിയും ശാസ്ത്രിയും
- ഇന്ത്യ എല്ലാം തീരുമാനിച്ച് ഉറപ്പിച്ചിരുന്നു, ഡിക്ലയര്‍ ചെയ്തത് ജയം ഉറപ്പിച്ച് തന്നെ; അടുത്ത 60 ഓവര്‍ ഇംഗ്ലണ്ടിന് നരകതുല്യമായി തോന്നണമെന്ന് വിരാട് കോലിയുടെ ഉപദേശം (വീഡിയോ)
- 'ഞാന്‍ ഒരു കവര്‍ ഡ്രൈവ് നഷ്ടപ്പെടുത്തിയപ്പോള്‍ ചിരിച്ചവനാണ് ഇവന്, വലിയ വായില്‍ സംസാരിക്കുന്നവനെ ടീമിനെ രക്ഷിക്കൂ,'; കോലി ഇംഗ്ലണ്ട് ബാറ്റ്സ്മാന്മാരെ നേരിട്ടത് യാതൊരു ദയയുമില്ലാതെ, റിപ്പോര്‍ട്ടുകള്‍
- 'ഇത് വൈറ്റ് ബോള്‍ ക്രിക്കറ്റല്ല,'; ബട്ലറിനോട് കോലി പറഞ്ഞത് ഇങ്ങനെ
- പന്തിനെ കണ്ടാല്‍ ആര്‍ക്കാണ് തമാശക്കളി തോന്നാത്തത് ! 'ചൂടന്‍' കോലിയും വീണു; ടീമിലെ കുഞ്ഞന്റെ ചെവിയില്‍ ഹാന്‍ഡ് ചെയിന്‍ ഇട്ടുനല്‍കി ഇന്ത്യന്‍ നായകന്‍
അനുഷ്‌കയെ ആദ്യമായി കാണുന്നത് ഷാംപൂവിന്റെ പരസ്യത്തില്‍ അഭിനയിക്കാന്‍ വന്നപ്പോള്‍, അന്ന് കോലി ട്രോളി; വിരുഷ്‌ക പ്രണയബന്ധം തുടങ്ങുന്നത് ഇങ്ങനെ
സിനിമാലോകവും കായികലോകവും ഒരുപോലെ ആഘോഷമാക്കിയ പ്രണയവും വിവാഹവുമായിരുന്നു ബോളിവുഡ് സൂപ്പര്‍താരം അനുഷ്‌ക ശര്‍മയുടെയും ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയുടെയും. ഇരുവരുടെയും സൗഹൃദം ആരംഭിക്കുന്നത് 2013 ലാണ്.
2013 ല്‍ ഒരു പരസ്യചിത്രീകരണത്തിനായാണ് കോലിയും അനുഷ്‌കയും ആദ്യമായി കണ്ടുമുട്ടുന്നത്. ക്ലിയര്‍ ഷാംപൂവിന്റെ പരസ്യമായിരുന്നു അത്. അനുഷ്‌കയെ ആദ്യ കണ്ടപ്പോള്‍ തന്നെ ഒരു ട്രോളിലൂടെയാണ് കോലി വരവേറ്റത്. 'കുറച്ചുകൂടി ഹീലുള്ള ചെരുപ്പൊന്നും നിങ്ങള്‍ക്ക് കിട്ടിയില്ലേ?' എന്നായിരുന്നു കോലി അനുഷ്‌കയോട് ചോദിച്ചത്. ഈ ട്രോള്‍ അനുഷ്‌കയ്ക്ക് അത്ര പിടിച്ചില്ല. കോലിയെ നോക്കി അല്‍പ്പം ഗൗരവത്തോടെ ' എക്‌സ്‌ക്യൂസ് മീ' എന്ന് അനുഷ്‌ക പറഞ്ഞു. തന്റെ ട്രോള്‍ അനുഷ്‌കയ്ക്ക് ഇഷ്ടപ്പെട്ടിട്ടില്ലെന്ന് മനസിലായ കോലി വേഗം തടിയൂരി. താന്‍ ഒരു തമാശ മാത്രമാണ് ഉദ്ദേശിച്ചതെന്ന് കോലി അനുഷ്‌കയോട് പറഞ്ഞു.
ആദ്യ കണ്ടുമുട്ടലിനു ശേഷം തങ്ങളുടെ സൗഹൃദം കൂടുതല്‍ ശക്തമായെന്ന് കോലി പറയുന്നു. അങ്ങനെയൊരു ട്രോളിന്റെ ആവശ്യം അപ്പോള്‍ ഉണ്ടായിരുന്നില്ലെന്നും കോലി പില്‍ക്കാലത്ത് പറഞ്ഞിട്ടുണ്ട്.