ഷമിയുടെയും ബുംറയുടെയും നിര്‍ണായക ഇന്നിങ്‌സിന് കാരണം ആ തീരുമാനം ! വാലറ്റത്തിനു പ്രത്യേക ഉപദേശം നല്‍കിയത് കോലിയും ശാസ്ത്രിയും

രേണുക വേണു| Last Updated: ചൊവ്വ, 17 ഓഗസ്റ്റ് 2021 (16:27 IST)

ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഐതിഹാസിക വിജയമാണ് ടീം ഇന്ത്യ നേടിയത്. വിരാട് കോലി അടക്കമുള്ള പ്രമുഖ ബാറ്റ്‌സ്മാന്‍ പരാജയപ്പെട്ടപ്പോഴും രണ്ടാം ഇന്നിങ്‌സില്‍ മുഹമ്മദ് ഷമിയും ജസ്പ്രീത് ബുംറയും ചേര്‍ന്നു നടത്തിയ രക്ഷാപ്രവര്‍ത്തനം ഇന്ത്യയ്ക്ക് കരുത്തായി. എന്നാല്‍, ഷമിയുടെയും ബുംറയുടെയും വിജയ ഇന്നിങ്‌സിനു പിന്നില്‍ കൃത്യമായ ഒരുക്കം ഉണ്ടായിരുന്നു.

ബാറ്റിങ്ങില്‍ മോശമായ ഇന്ത്യയുടെ വാലറ്റത്തിനു പരിശീലകന്‍ രവി ശാസ്ത്രിയും ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും പ്രത്യേക ഉപദേശം നല്‍കിയിരുന്നു. നെറ്റ്‌സില്‍ ഷോര്‍ട്ട് ബോളുകള്‍ നേരിടാന്‍ പരിശീലിക്കാനായിരുന്നു ആ ഉപദേശം. ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവര്‍ ബൗളിങ് പരിശീലനം നടത്തുന്നതിനൊപ്പം നെറ്റ്‌സില്‍ മണിക്കൂറുകളോളം ഷോര്‍ട്ട് ബോളുകള്‍ നേരിടാന്‍ പ്രത്യേകം പരിശീലിച്ചിരുന്നു. മുന്‍ ഇന്ത്യന്‍ താരവും നിലവിലെ പ്രമുഖ കമന്റേറ്ററുമായ വി.വി.എസ്.ലക്ഷ്മണും ഇതേ കുറിച്ച് വെളിപ്പെടുത്തല്‍ നടത്തി. ഇന്ത്യന്‍ പേസര്‍മാര്‍ മണിക്കൂറുകളോളം നെറ്റ്‌സില്‍ ഷോര്‍ട്ട് ബോളുകള്‍ നേരിടാന്‍ പരിശീലിക്കുന്നത് താന്‍ കണ്ടിരുന്നു എന്ന് ലക്ഷ്മണ്‍ പറഞ്ഞു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :