1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Venkatesh Iyer Indian Team

ദ്രാവിഡിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ് വെങ്കടേഷ് അയ്യര്‍ക്ക്; ഇനി ഹാര്‍ദിക്കിന് പകരക്കാരന്‍, മധ്യനിര ബാറ്ററായി ടീമില്‍

Venkatesh Iyer
വെങ്കടേഷ് അയ്യരുടെ ഓള്‍റൗണ്ടര്‍ മികവില്‍ പൂര്‍ണ തൃപ്തനായി മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പകരം വെങ്കടേഷ് അയ്യരെ ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ സ്ഥിരമാക്കാനാണ് ഇന്ത്യന്‍ ക്യാംപിന്റെ തീരുമാനം. രാഹുല്‍ ദ്രാവിഡിന്റെയും നായകന്‍ രോഹിത് ശര്‍മയുടെയും പിന്തുണ വെങ്കടേഷ് അയ്യര്‍ക്കുണ്ട്. ഐപിഎല്ലില്‍ ഓപ്പണര്‍ ബാറ്റര്‍ ആയാണ് തിളങ്ങിയതെങ്കിലും ഇന്ത്യന്‍ ടീമിലേക്ക് വരുമ്പോള്‍ വെങ്കടേഷ് അയ്യരുടെ റോള്‍ മധ്യനിരയിലായിരിക്കും. ആറാം ബൗളര്‍ എന്ന നിലയില്‍ വെങ്കടേഷ് അയ്യരെ ഉപയോഗിക്കാനാണ് തീരുമാനം. വെങ്കടേഷ് അയ്യര്‍ തന്റെ മികവ് പുറത്തെടുത്താല്‍ ഹാര്‍ദിക് പാണ്ഡ്യ പരിമിത ഓവര്‍ ക്രിക്കറ്റില്‍ നിന്ന് പുറത്താകാനാണ് സാധ്യത. 
 
അടുത്ത ലേഖനം
സഞ്ജുവിനെ ഇന്ത്യന്‍ ടീമില്‍ നിന്ന് എന്തിന് മാറ്റിനിര്‍ത്തണം?; ചോദ്യവുമായി മന്ത്രി വി.ശിവന്‍കുട്ടി, ബിസിസിഐയേയും ടാഗ് ചെയ്തു