മുൻ ക്രിക്കറ്റ് താരം വിബി ചന്ദ്രശേഖറിന്റെത് ആത്മഹത്യയെന്ന് പൊലീസ്; വിശ്വസിക്കാനാകാതെ ക്രിക്കറ്റ് ലോകം

വ്യാഴാഴ്ച വൈകുന്നേരമാണ് വി‌ബി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നത്.

Last Modified വെള്ളി, 16 ഓഗസ്റ്റ് 2019 (10:46 IST)
മുൻ ക്രിക്കറ്റ് താരം വി ബി ചന്ദ്രശേഖറിന്റെത് ആത്മഹത്യയെന്ന് പൊലീസ്. വ്യാഴാഴ്ച വൈകുന്നേരമാണ് വി‌ബി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നത്. എന്നാണ് ഹൃദയാഘാതമല്ല ആത്മഹത്യയാണെന്ന് പൊലീസ് വ്യക്തമാക്കി.

വ്യാഴാഴ്‌ച വൈകുന്നേരം ഭാര്യയ്ക്കൊപ്പം ചായ കുടിച്ചതിനു ശേഷം വിബി തന്റെ മുറിയിലേക്ക് പോവുകയായിരുന്നു. രണ്ട് മണിക്കൂറിന് ശേഷവും മുറിയിൽ നിന്ന് പുറത്തിറങ്ങാതായതോടെ ഭാര്യ വാതിൽ തട്ടി വിളിച്ചു. മുറിയിൽ നിന്ന് പ്രതികരണം ഒന്നുമില്ലാതെ വന്നതോടെ ഭാര്യ അയൽക്കാരെ അറിയിക്കുകയും, വാതിൽ ചവിട്ടി തുറക്കുകയുമായിരുന്നു.

വാതിൽ തുറന്നപ്പോൾ തൂങ്ങിമരിച്ച നിലയിൽ നിൽക്കുന്ന വിബിയെയാണ് കണ്ടത്. ദുരൂഹസാഹചര്യത്തിലെ മരണവുമായി ബന്ധപ്പെട്ട് മയ്‌ലാപ്പൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :