രേണുക വേണു|
Last Modified വെള്ളി, 1 ജൂലൈ 2022 (14:05 IST)
ഇംഗ്ലണ്ടിനെതിരായ ഒന്നാം ട്വന്റി 20 മത്സരത്തിനുള്ള ടീമില്‍ മാത്രം മലയാളി താരം സഞ്ജു സാംസണെ ഉള്‍പ്പെടുത്തിയ ബിസിസിഐ നടപടിയെ ചോദ്യം ചെയ്ത് മന്ത്രി വി.ശിവന്‍കുട്ടി. അയര്‍ലന്‍ഡിനെതിരെ മികച്ച പ്രകടനം നടത്തിയിട്ടും സഞ്ജുവിനെ വേണ്ടവിധം പരിഗണിക്കാത്തത് ലോകകപ്പ് ടീമില്‍ നിന്ന് മാറ്റിനിര്‍ത്താനുള്ള ഗൂഢതന്ത്രമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് വി.ശിവന്‍കുട്ടി പറഞ്ഞു.
മന്ത്രിയുടെ വാക്കുകള്‍
ഇംഗ്ലണ്ടിനെതിരായ ഒന്നാം ട്വന്റി 20 മത്സരത്തിനുള്ള ടീമില്‍ മാത്രം മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്തിയത് അദ്ദേഹത്തിന്റെ പ്രതിഭയോടുള്ള അനാദരവാണ്. അയര്‍ലന്‍ഡിനെതിരായ ട്വന്റി20 പരമ്പരയിലും സഞ്ജുവിന് ഒരു മത്സരത്തില്‍ മാത്രമാണ് കളിക്കാന്‍ അവസരം നല്‍കിയത്. ആ മത്സരത്തില്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായ 77 റണ്‍സ് നേടിയിട്ടും സഞ്ജുവിനെ വേണ്ടവിധം പരിഗണിക്കാത്തത് ലോകകപ്പ് ടീമില്‍ നിന്ന് മാറ്റിനിര്‍ത്താനുള്ള ഗൂഢ തന്ത്രമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.