നന്ദി സാര്‍, മന്ത്രി മുഹമ്മദ് റിയാസിനോട് നടന്‍ സൂര്യ

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 18 നവം‌ബര്‍ 2021 (12:55 IST)

മന്ത്രി വി ശിവന്‍കുട്ടി,മന്ത്രി പി എ മുഹമ്മദ് റിയാസ്,കെ.കെ. ശൈലജ തുടങ്ങിയ രാഷ്ട്രിയ നേതാക്കള്‍ സൂര്യയുടെ 'ജയ് ഭീം' കണ്ട് തങ്ങളുടെ അഭിപ്രായം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ പി എ മുഹമ്മദ് റിയാസിന് നന്ദി പറയുകയാണ് സൂര്യ.

താങ്കള്‍ സിനിമ കണ്ടതില്‍ സന്തോഷമുണ്ടെന്നാണ് ട്വീറ്റ് ചെയ്തത്.'ശക്തമായ ആഖ്യാനം, ശക്തമായ രാഷ്ട്രീയ പ്രസ്താവന, നന്നായി ചെയ്തു'- എന്നായിരുന്നു റിയാസിന്റെ ട്വീറ്റ്.
നവംബര്‍ 2 നായിരുന്നു ആമസോണ്‍ പ്രൈമിലൂടെ ചിത്രം റിലീസ് ചെയ്തത്. മലയാളി നടി രജീഷ വിജയന്‍ ആണ് നായിക. 2ഡി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സൂര്യയാണ് ചിത്രം നിര്‍മ്മിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :