രേണുക വേണു|
Last Modified ശനി, 2 ഏപ്രില്‍ 2022 (14:31 IST)
ഐപിഎല്‍ 15-ാം സീസണില്‍ എല്ലാവരേയും ഞെട്ടിക്കുകയാണ് ഉമേഷ് യാദവ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി തീപ്പൊരി പോരാട്ടമാണ് ഉമേഷ് യാദവ് നടത്തുന്നത്. ഒരുകാലത്ത് ഇന്ത്യയുടെ കുന്തമുനയായ ഉമേഷിനെ എങ്ങനെ ഉപയോഗിക്കണമെന്ന് കൊല്‍ക്കത്തയ്ക്ക് നന്നായി അറിയാം. അതിന്റെ ഫലമാണ് കഴിഞ്ഞ മൂന്ന് കളികളിലും കണ്ടത്.
ഐപിഎല്‍ മെഗാ താരലേലത്തില്‍ ആദ്യ റൗണ്ടില്‍ അണ്‍സോള്‍ഡ് ആയ താരമാണ് ഉമേഷ് യാദവ്. ആദ്യ റൗണ്ടില്‍ അടിസ്ഥാന വിലയ്ക്ക് പോലും ഉമേഷിനെ വിളിക്കാന്‍ ഒരു ഫ്രാഞ്ചൈസിയും തയ്യാറായില്ല. പിന്നീട് ലേലത്തിന്റെ അവസാനത്തേക്ക് എത്തിയപ്പോള്‍ ഉമേഷ് യാദവ് അണ്‍സോള്‍ഡ് ! ഒടുവില്‍ അണ്‍സോള്‍ഡ് താരങ്ങളുടെ പട്ടികയില്‍ നിന്ന് ഉമേഷ് യാദവിനെ സ്വന്തമാക്കിയത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ്. അടിസ്ഥാന വിലയായ രണ്ട് കോടിക്കാണ് ഉമേഷ് യാദവിനെ കൊല്‍ക്കത്ത ലേലത്തില്‍ വിളിച്ചത്.
മൂന്ന് കളികളില്‍ നിന്ന് എട്ട് വിക്കറ്റാണ് ഉമേഷ് യാദവ് ഇതുവരെ നേടിയിരിക്കുന്നത്. അതായത് ഈ സീസണില്‍ നിലവിലെ വിക്കറ്റ് വേട്ടയില്‍ ഒന്നാമന്‍. വിക്കറ്റ് വേട്ടയില്‍ ഒന്നാമത് നില്‍ക്കുന്ന താരത്തിന് ഐപിഎല്‍ നല്‍കുന്ന പര്‍പ്പിള്‍ ക്യാപ്പ് ഉമേഷ് യാദവിന്റെ തലയിലാണ് ഇരിക്കുന്നത്. അണ്‍സോള്‍ഡ് താരത്തില്‍ നിന്ന് പര്‍പ്പിള്‍ ക്യാപ്പ് താരത്തിലേക്കുള്ള ഉമേഷ് യാദവിന്റെ യാത്ര ആവേശം പകരുന്നതാണ്.