ഒരു പിടിയും കിട്ടാതെ റൂട്ട് സ്തംഭിച്ചു നിന്നു; വീര്യം നഷ്ടപ്പെട്ടിട്ടില്ലെന്ന് തെളിയിച്ച് ഉമേഷ് യാദവ് (വീഡിയോ)

രേണുക വേണു| Last Modified വെള്ളി, 3 സെപ്‌റ്റംബര്‍ 2021 (09:45 IST)

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മൂന്ന് മത്സരത്തിലും പുറത്തിരിക്കേണ്ടി വന്നു. നാലാം ടെസ്റ്റില്‍ റൊട്ടേഷന്‍ പോളിസി തുണയായപ്പോള്‍ ടീമില്‍ ഇടം ലഭിച്ചു. ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ബൗളര്‍മാരില്‍ ഒരാളായ ഉമേഷ് യാദവിന് നിര്‍ണായകമായ അവസരമായിരുന്നു ഓവലിലേത്. തനിക്ക് ലഭിച്ച അവസരത്തെ ഉമേഷ് യാദവ് കൃത്യമായി വിനിയോഗിച്ചു. തന്നിലെ പോരാട്ടവീര്യത്തെ പ്രായം തളര്‍ത്തിയിട്ടില്ലെന്ന് ഒരിക്കല്‍ കൂടി യാദവ് അടിവരയിട്ടു.

ഇംഗ്ലീഷ് നായകന്‍ ജോ റൂട്ടിനെ ക്ലീന്‍ ബൗള്‍ഡ് ആക്കിയാണ് ഉമേഷ് യാദവ് തിരിച്ചുവരവ് ആഘോഷിച്ചത്. ആദ്യ മൂന്ന് ടെസ്റ്റ് മത്സരങ്ങളിലും ഇന്ത്യയെ വെള്ളം കുടിപ്പിച്ച ജോ റൂട്ട് ഇത്തവണ ഉമേഷ് യാദവിനു മുന്നില്‍ ദയനീയമായി പരാജയപ്പെട്ടു. ഉമേഷ് യാദവിന്റെ പന്തിനെ പ്രതിരോധിക്കാനുള്ള റൂട്ടിന്റെ ശ്രമം പാളി. ഉമേഷ് യാദവിന്റെ പന്ത് ജഡ്ജ് ചെയ്യാന്‍ പോലും സാധിക്കാതെ ഇംഗ്ലീഷ് നായകന്‍ സ്തംഭിച്ചു നില്‍ക്കുന്ന കാഴ്ചയാണ് ഓവലില്‍ കണ്ടത്. 21 റണ്‍സുമായാണ് റൂട്ട് പുറത്തായത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :