വെല്ലിങ്ടണ്‍|
vishnu|
Last Modified വ്യാഴം, 12 മാര്‍ച്ച് 2015 (14:41 IST)
യുഎഇക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 146 റണ്‍സ് വിജയം. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 342 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന യുഎഇ ആഫ്രിക്കന്‍ ബൌളിംഗിനു മുന്നില്‍ തകര്‍ന്നടിഞ്ഞു. നിശ്ചിത അമ്പത് ഓവര്‍ കഴിഞ്ഞപ്പോള്‍ യുഎഇയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് എടുക്കാന്‍ മാത്രമേ സാധിച്ചുള്ളു. ടോസ് ലഭിച്ചിട്ടും ദക്ഷിണാഫ്രിക്കയെ യുഎഇ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കക്കായി മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എല്ലാവരും രണ്ടക്ക സ്കോറുകള്‍ തങ്ങളുടെ അക്കൌണ്ടില്‍ കൂട്ടീച്ചേര്‍ത്താണ് ക്രീസ് വിട്ടത്.
എന്നാല്‍ യുഎഇ ബൌളര്‍മാര്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്താനായതാണ് ദക്ഷിണാഫ്രിക്കയെ കൂറ്റന്‍ സ്‌കോര്‍ നേടുന്നതില്‍ നിന്നും തടഞ്ഞത്. ബാറ്റ്‌സ്മാന്‍മാര്‍ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും വലിയ കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്താന്‍ അവര്‍ക്കായില്ല. എന്നാല്‍ ക്യാപ്റ്റന്‍ ഡി വില്ല്യേഴ്‌സിന്റെയും (82 പന്തില്‍ 99) അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഫര്‍ഹാന്‍ ബെഹര്‍ദീന്റെയും (31 പന്തില്‍ 64*) മികവിലാണ് ദക്ഷിണാഫ്രിക്ക കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തിയത്. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ യുഎഇയ്ക്ക് തുടക്കം മികച്ചതായിരുന്നു. എന്നാല്‍ മൂര്‍ച്ചയേറിയ ദക്ഷിണാഫ്രിക്കന്‍ ബൌളിംഗിനെ നേരിടാനും മാത്രമുള്ള കരുത്ത് യുഎഇയ്ക്കുണ്ടായിരുന്നില്ല.
മറുപടി ബാറ്റിംഗ് തുടങ്ങി ആറ് ഓവറുകള്‍ കടന്നപ്പോള്‍ തന്നെ യുഎഇയ്ക്ക് ഓപ്പണറിനെ നഷ്ടമായി. അംജത് അലിയും ആന്‍ഡ്രിയും ചേര്‍ന്നാണ് ഓപ്പണിംഗ് തിടങ്ങിയതെങ്കിലും സ്കോര്‍ 29ല്‍ നില്‍ക്കെ ആന്‍ഡ്രിയുടെ വിക്കറ്റ് യുഎഇയ്ക്ക് നഷ്ടമായി. തൊട്ടുപിന്നാലെ 21 റണ്‍സെടുത്ത അംജത് അലിയും പുറത്തായി. തുടര്‍ന്ന് പകരമെത്തിയ ഖുറംഖാന്‍ കാര്യമായൊന്നുംചെയ്യാനില്ലാതെ പുറത്തായി. എന്നാല്‍ മിന്നുന പ്രകടനമാണ് ഇയാള്‍ കാഴ്ചവച്ചത്. 17 ബോളില്‍ നിന്ന് 12 റണ്ണാണ് ഇദ്ദേഹം നേടിയത്. എന്നാല്‍ പിന്നിടെത്തിയ ഷൈമാന്‍ അന്‍വറും ഇന്ത്യക്കാരനായ സ്പ്നീല്‍ പാട്ടിലും ചേര്‍ന്നാണ് യുഎഇയെ മോശമല്ലാത്ത നിലയിലേക്ക് കൊണ്ടുപോയത്.
ഇരുവരും ചേര്‍ന്ന്63 റണ്‍സിന്റെ കൂട്ട്കെട്ടാണ് ഉണ്ടാക്കിയത്. ടീം സ്കോര്‍ 108ല്‍ നില്‍ക്കെ സൈമാന്‍ പുറത്തായത് യുഎഇയ്ക്ക് തിരിച്ചടിയായി. ഇരുവരും ചേര്‍ന്നൊരുക്കിയ കൂട്ട്കെട്ട് പിന്നീടാര്‍ക്കും നേടാനാകാഞ്ഞതാണ് യുഎഇയുടെ പരാജയം കനത്തതായത്. എന്നാല്‍ സ്വപ്നീലിന്റെ മികവിന്റെ ടീം 150 കടന്നു. സ്വപ്നീല്‍ മാത്രമാണ് ഏറെനേരം ക്രീസില്‍ നിന്ന ഏക ബാറ്റ്സ്മാന്‍. സ്വപ്നീലിന് പിന്തുണ നല്‍കാനായി എത്തിയ നവീദ്, തൌഖീര്‍, ഷാസാദ് എന്നിവര്‍ വളരെപെട്ടന്ന് മടങ്ങുകയായിരുന്നു. സ്വ്പ്നീല്‍ അര്‍ധ ശതകം തികച്ചു.
ദക്ഷിണാഫ്രിക്ക മികച്ച ബാറ്റിങ് കാഴ്ചവെച്ചെങ്കിലും യു.എ.ഇ ബൗളര്‍മാര്‍ക്ക് യു.എ.ഇക്കായി മുഹമ്മദ് നവീദ് മൂന്ന് വിക്കറ്റ് വീഴ്ത്തി. കമ്രാന്‍ ഷാസാദ്, അംജദ് ജാവേദ്, മുഹമ്മദ് തൗഖിര്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.