ധാക്ക:|
Last Updated:
ബുധന്‍, 11 മാര്‍ച്ച് 2015 (16:03 IST)
ഇംഗ്ലണ്ടിനെതിരെ ചരിത്രവിജയം നേടാന്‍ ബംഗ്ലാദേശിനെ സഹായിച്ച താരമാണ് റൂബല്‍ ഹൊസൈന്‍. ഇംഗ്ലണ്ടിനെതിരെയുള്ള പ്രകടനം ബലാത്സംഗക്കേസില്‍ നിന്ന് റൂബല്‍ ഹൊസൈനെ മോചനമായേക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നേരത്തെ റൂബലിനെതിരെ മുന്‍ കാമുകിയും ചലച്ചിത്രതാരവുമായ നസ്‌നിന്‍ അക്തര്‍ ഹാപ്പി ബലാത്സംഗക്കേസ് നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ രാജ്യത്തിന് അഭിമാനാര്‍ഹമായ വിജയം സമ്മാനിച്ച റൂബലിന് മാപ്പു നല്‍കാന്‍ ഒരുക്കമാണെന്ന് പറഞ്ഞിരിക്കുകയാണ്. ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ഹാപ്പി ഇക്കാര്യം പറഞ്ഞത്.
ഞാന്‍ റൂബലിന് മാപ്പു കൊടുക്കുകയാണ്. റൂബലിനെതിരെ നല്‍കിയ കേസ് അവസാനിപ്പിക്കുന്നതിനെ കുറിച്ചുള്ള ഞാന്‍ ചിന്തിച്ച് വരികയാണ്. റൂബലിനെതിരെ തെളിവുകളൊന്നും ഇനി ഹാജരാക്കുന്നില്ല. ഞാന്‍ മുന്നോട്ടു പോയില്ലെങ്കില്‍ പിന്നെ കേസ് നിലനില്‍ക്കില്ലല്ലോ അഭിമുഖത്തില്‍ ഹാപ്പി പറഞ്ഞു.
നേരത്തെ റൂബലിനെതിരെ കേസില്‍ ഹാജരാകില്ലെന്ന് ഹാപ്പിയുടെ അഭിഭാഷകനായ ദെബുല്‍ ഡേയ അറിയിച്ചിരുന്നു ഇതിന് പിന്നാലെയായിരുന്നു ചാനലിലൂടെ നടിയുടെ മാപ്പുനല്‍കല്‍. റൂബല്‍ വിവാഹ വാഗ്ദാനം നല്‍കി തന്നെ ശാരീരികമായി പീഡിപ്പിച്ചുവെന്ന ഹാപ്പിയുടെ പരാതിയിന്മേല്‍ ജനവരിയില്‍ റൂബല്‍ മൂന്ന് ദിവസം ജയിലില്‍ റിമാന്‍ഡില്‍ കഴിയേണ്ടിവന്നിരുന്നു. പിന്നീട് ബംഗ്ലാദേശിനുവേണ്ടി ലോകകകപ്പ് കളിക്കാന്‍ വേണ്ടി കോടതി ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.