വില്യംസണില്ല, ഇന്ത്യയ്ക്കെ‌തിരായ ടി20 പരമ്പരയിൽ കിവീസിനെ നയിക്കുക ടിം സൗത്തി

അഭിറാം മനോഹർ| Last Modified ചൊവ്വ, 16 നവം‌ബര്‍ 2021 (13:30 IST)
ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ന്യൂസിലൻഡ് ടീമിനെ ടിം സൗത്തി നയിക്കും. ടെസ്റ്റ് പരമ്പര മുന്നിൽ കണ്ട് നായകൻ കെയ്‌ൻ വില്യംസണിന് വിശ്രമം അനുവദിക്കുകയായിരുന്നു. നാളെ ജയ്‌പൂരിലാണ് ആദ്യ മത്സരം.

യുഎഇ‌യിൽ നടന്ന ലോകകപ്പിനിടെ പരിക്കേറ്റ് പുറത്തായ ലോക്കി ഫെര്‍ഗൂസണ്‍ ടീമിനൊപ്പം ചേരും.
14 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇഷ് സോധി, മിച്ചല്‍ സാന്റ്‌നര്‍, ടോഡ് ആസ്റ്റല്‍ എന്നീ മൂന്ന് സ്പിന്നര്‍മാര്‍ ടീമിലുണ്ട്. സൗത്തിക്കും ഫെർഗൂസനും കൂടാതെ ആഡം മിൽനെ ട്രെന്റ് ബോൾട്ട്,കെയ്‌ൽ ജാമിസൺ എന്നിവരും ടീമിലിടം നേടി.

ടീം സീഫെര്‍ട്ട് വിക്കറ്റ് കീപ്പറായി തുടരും. അതേസമയം ലോകകപ്പിനിടെ പരിക്കേറ്റ് പുറത്തായ ഡിവോൺ കോൺവെ ടെസ്റ്റ് ടീമിൽ മടങ്ങിയെത്തും.

ന്യൂസിലൻഡ് ടീം:മാര്‍ട്ടിന്‍ ഗപ്റ്റില്‍, ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്‌സ്, ടിം സീഫെര്‍ട്ട്, മാര്‍ക് ചാപ്മാന്‍, ജിമ്മി നീഷാം, മിച്ചല്‍ സാന്റ്‌നര്‍, കെയ്ല്‍ ജെയ്മിസണ്‍, ഇഷ് സോധി, ടോഡ് ആസ്റ്റല്‍, ആഡം മില്‍നെ, ലോക്കി ഫെര്‍ഗൂസണ്‍, ട്രന്റ് ബോള്‍ട്ട്, ടിം സൗത്തി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :