ഇന്ത്യയ്‌ക്കെതിരായ ട്വന്റി 20 പരമ്പര: കിവീസിനെ നയിക്കാന്‍ വില്യംസണ്‍ ഇല്ല, പകരം ഈ താരം

രേണുക വേണു| Last Modified ചൊവ്വ, 16 നവം‌ബര്‍ 2021 (13:13 IST)

ഇന്ത്യയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയില്‍ നിന്ന് ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ വിട്ടുനില്‍ക്കും. നാളെ (ബുധന്‍) മുതലാണ് ഇന്ത്യ - ന്യൂസിലന്‍ഡ് ട്വന്റി 20 പരമ്പര. വില്യംസന്റെ അസാന്നിധ്യത്തില്‍ ഇന്ത്യയ്‌ക്കെതിരായ ടി 20 മത്സരത്തില്‍ പേസര്‍ ടിം സൗത്തി കിവീസിനെ നയിക്കും. ട്വന്റി 20 പരമ്പരയ്ക്കു ശേഷം നടക്കുന്ന 2 മത്സര ടെസ്റ്റ് പരമ്പരയില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനാണു വില്യംസന്‍ വിട്ടുനില്‍ക്കുന്നതെന്നാണു ക്രിക്കറ്റ് ന്യൂസീലന്‍ഡ് നല്‍കുന്ന വിശദീകരണം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :