എന്റെ പ്രകടനങ്ങള്‍ക്ക് കരുത്തായത് രോഹിത് ശര്‍മ നല്‍കിയ പിന്തുണ: തിലക് വര്‍മ

അഭിറാം മനോഹർ| Last Modified ചൊവ്വ, 8 ഓഗസ്റ്റ് 2023 (18:33 IST)
ഐപിഎല്‍ കാരണമാണ് ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ചതെന്ന് ഇന്ത്യന്‍ താരം തിലക് വര്‍മ. വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയിലൂടെ ഇന്ത്യയ്ക്കായി അരങ്ങേറ്റം നടത്തിയ താരം ആദ്യ 2 മത്സരങ്ങളിലും ടീമിന്റെ ടോപ് സ്‌കോറര്‍ ആയിരുന്നു. കഴിജ 2 ഐപിഎല്‍ സീസണുകള്‍ എനിക്ക് വഴിത്തിരിവായിരുന്നു. ഐപിഎല്ലിലെ മികച്ച പ്രകടനങ്ങള്‍ കൊണ്ടാണ് ഞാന്‍ ഇവിടെ എത്തിയത്. തിലക് പറയുന്നു.

ഞാന്‍ ഐപിഎല്‍ ആത്മവിശ്വാസത്തോടെയാണ് കളിക്കുന്നത്. ഞാന്‍ ചെയ്യുന്നത് തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ ആദ്യ സീസണില്‍ തന്നെ ഞാന്‍ ഒരു ഓള്‍ ഫോര്‍മാറ്റ് കളിക്കാരനാണെന്ന് രോഹിത് ശര്‍മ എന്നോട് പറഞ്ഞിരുന്നു. ആ വാക്കുകള്‍ എനിക്ക് വലിയ ആത്മവിശ്വാസം നല്‍കി. അന്ന് മുതല്‍ അദ്ദേഹം എന്നോട് കളിക്കളത്തിന്‍ അകത്തും പുറത്തും അച്ചടക്കം പാലിക്കണമെന്നും മറ്റുമുള്ള ധാരാളം മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കീട്ടുണ്ട്. ഞാന്‍ അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും എന്നോട് ചെയ്യാന്‍ പറഞ്ഞ കാര്യങ്ങള്‍ പിന്തുടരുകയും ചെയ്യുന്നു.തിലക് വര്‍മ പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :