ടി20യിൽ പത്താം സെഞ്ചുറി,ഗെയ്‌ലിന് ശേഷം ഇതാദ്യം, ചരിത്രനേട്ടത്തിൽ ബാബർ അസം

അഭിറാം മനോഹർ| Last Modified ചൊവ്വ, 8 ഓഗസ്റ്റ് 2023 (16:18 IST)
പാകിസ്ഥാന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ബാബര്‍ അസമിന് അപൂര്‍വ റെക്കോര്‍ഡ്. ശ്രീലങ്കന്‍ പ്രീമിയര്‍ ലീഗില്‍ നടന്ന മത്സരത്തില്‍ സെഞ്ചുറി നേടിയതോടെയാണ് ബാബര്‍ റെക്കോര്‍ഡ് ബുക്കില്‍ തന്റെ പേര് എഴുതിചേര്‍ത്തത്.കൊളൊംബോ സ്‌െ്രെടക്കേഴ്‌സിന് വേണ്ടിയാണ് താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം. ഗാലെ ടൈറ്റന്‍സിനെതിരെ നടന്ന മത്സരത്തില്‍ 59 പന്തില്‍ നിന്നും 104 റണ്‍സാണ് താരം നേടിയത്.8 ഫോറും 5 സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്ങ്‌സ്.

ഇതോടെ ക്രിക്കറ്റില്‍ 10 സെഞ്ചുറികള്‍ തികയ്ക്കുന്ന രണ്ടാമത്തെ മാത്രം താരമെന്ന റെക്കോര്‍ഡ് ബാബര്‍ അസം സ്വന്തമാക്കി. വെസ്റ്റിന്‍ഡീസ് ഇതിഹാസ താരം ക്രിസ് ഗെയ്ല്‍ മാത്രമാണ് ടി20യില്‍ 10 സെഞ്ചുറികളില്‍ അധികമുള്ള ഏക താരം. ടി20 ക്രിക്കറ്റില്‍ 22 സെഞ്ചുറികളാണ് ഗെയ്ല്‍ അടിച്ചുകൂട്ടിയിട്ടുള്ളത്. അന്താരാഷ്ട്ര,ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗുകളില്‍ നിന്നുമുള്ള മൊത്തം കണക്കാണിത്.

അതേസമയം മത്സരത്തിലെ ഗാലെ ടൈറ്റന്‍സ് ഉയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യം ബാബറിന്റെ സെഞ്ചുറിയുടെ മികവില്‍ കൊളംബോ സ്‌െ്രെടക്കേഴ്‌സ് മറികടന്നു.7 വിക്കറ്റിന്റെ വിജയമാണ് ടീം സ്വന്തമാക്കിയത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :