ഐപിഎൽ അല്ലാത്ത ലീഗുകൾ കളിക്കാത്തത് ഇന്ത്യയെ ബാധിക്കുന്നു: ഉത്തപ്പ

അഭിറാം മനോഹർ| Last Modified ചൊവ്വ, 8 ഓഗസ്റ്റ് 2023 (17:43 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് പുറത്ത് കളിച്ചുള്ള മത്സരപരിചയം ഇല്ലാത്തത് ഇന്ത്യന്‍ ക്രിക്കറ്റിനെ ദോഷകരമായി ബാധിക്കുന്നുവെന്ന് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ. നിക്കോളസ് പുറാനെ പോലുള്ള താരങ്ങള്‍ക്ക് ഐപിഎല്ലിലെ മത്സരപരിചയം കാരണം ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരെ ധാരാളം അനുഭവപരിചയമുണ്ടെന്നും എന്നാല്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് പുറത്ത് കളിച്ചിട്ടുള്ള അനുഭവപരിചയം ഇല്ലാത്തത് ടീമിനെ ദോഷകരമായി ബാധിക്കപ്പെടുന്നുവെന്നും പറയുന്നു.

ഐപിഎല്ലിന് അപ്പുറം ഉള്ള എക്‌സ്‌പോഷര്‍ തീര്‍ച്ചയായും ഇന്ത്യയ്ക്ക് നഷ്ടമാകുമെന്ന് ഞാന്‍ കരുതുന്നു. പ്രത്യേകിച്ച് ഐസിസി ടൂര്‍ണമെന്റുകളില്‍. ഐപിഎല്ലിനെ ഒരു ബ്രാന്‍ഡ് എന്ന നിലയില്‍ സംരക്ഷിക്കുന്നത് നല്ലതാണെന്ന് ഞാന്‍ കരുതുന്നു. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അതിന് വലിയ വില ഇന്ത്യ നല്‍കുന്നുണ്ട്. ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യയിലെ സാഹചര്യം ഇപ്പോള്‍ എല്ലാവര്‍ക്കും പരിചിതമാണ്. ഇന്ത്യന്‍ താരങ്ങള്‍ എങ്ങനെ ബൗള്‍ ചെയ്യുന്നുവെന്നും ബാറ്റ് ചെയ്യുന്നുവെന്നും ഐപിഎല്ലിലൂടെ വിദേശതാരങ്ങള്‍ക്ക് അറിയാം. എന്നാല്‍ വിദേശത്ത് ഇന്ത്യന്‍ കളിക്കാര്‍ക്ക് ഈ ആനുകൂല്യം ഇല്ല.ഉത്തപ്പ പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :