1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Test cricket is my top priority says mitchell starc

കോടികൾ ഒരു വിഷയമല്ല, എന്നും പ്രാധാന്യം നൽകിയിട്ടുള്ളത് ടെസ്റ്റ് ക്രിക്കറ്റിനെന്ന് മിച്ചൽ സ്റ്റാർക്ക്

Test cricket
ഐപിഎല്ലിലെ ഏറ്റവും വിലയേറിയ താരമായി മാറിയെങ്കിലും തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഫോര്‍മാറ്റ് ടെസ്റ്റ് ക്രിക്കറ്റാണെന്ന് തുറന്ന് പറഞ്ഞ് ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. ഐപിഎല്‍ താരലേലചരിത്രത്തിലെ തന്നെ ഏറ്റവും വിലപ്പിടിപ്പുള്ള താരമായി മാറിയ സ്റ്റാര്‍ക്കിനെ 24.75 കോടി രൂപ മുടക്കിയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയത്.
 
ഐപിഎല്‍ താരലേലത്തില്‍ ഇത്രയേറെ തുക ലഭിച്ചെങ്കിലും താന്‍ ഇപ്പോഴും മുന്‍ഗണന കൊടുക്കുന്നത് ടെസ്റ്റ് ക്രിക്കറ്റിനാണെന്നാണ് സ്റ്റാര്‍ക്ക് വ്യക്തമാക്കിയത്. വരാനിരിക്കുന്ന ഐപിഎല്‍ മത്സരങ്ങളെ ടി20 ലോകകപ്പിന് മുന്നോടിയായുള്ള തയ്യാറെടുപ്പായാണ് കാണുന്നതെന്ന് സ്റ്റാര്‍ക്ക് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. തന്റെ ശരീരം വിരമിക്കല്‍ സൂചന നല്‍കുന്നത് വരെ ക്രിക്കറ്റില്‍ തുടരുമെന്നും സ്റ്റാര്‍ക് വ്യക്തമാക്കി
 
അടുത്ത ലേഖനം
ഹാർദ്ദിക്കിനെ മുംബൈ തിരിച്ചെത്തിച്ച പോലെ കെ എൽ രാഹുലിനെയും തിരിച്ചെത്തിക്കാൻ ആർസിബി, താരം ലഖ്നൗ വിടുമെന്ന് അഭ്യൂഹം