അനുബന്ധ വാര്‍ത്തകള്‍
- ഇന്ത്യയെ നയിക്കാന്‍ കെ.എല്‍.രാഹുല്‍ ! നിര്‍ണായക തീരുമാനവുമായി ബിസിസിഐ
- ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ! ഏകദിനത്തിലും രോഹിത് നായകനായേക്കുമെന്ന് സൂചന
- ആറ് മാസത്തോളമായി ഞങ്ങൾ തുടർച്ചയായി കളിക്കുന്നു, മടുത്തു, തളർന്നു
- തുടർച്ചയായ മത്സരങ്ങൾ, ബയോ ബബിൾ, ടീമിന് മുകളിലെ അമിതപ്രതീക്ഷ, സമ്മർദ്ദം, സോഷ്യൽ മീഡിയ ആക്രമണം: കുറ്റം കളിക്കാരുടേത് മാത്രമോ?
- ടി20 ലോകകപ്പ്: ധോണിയും ഫ്ളെമിങും നേർക്ക് നേർ: ഇത് ചെന്നൈ തലകളുടെ പോരാട്ടം
കാലം ഏറെ മാറി, ഇന്ത്യ ഇന്നും കളിക്കുന്നത് 2010ലെ ക്രിക്കറ്റ്: വിമർശനവുമായി മൈക്കൽ വോൺ
ടി20 ലോകകപ്പിലെ ഇന്ത്യൻ ടീമിന്റെ മോശം പ്രകടനത്തിന്റെ കാരണം ബിസിസിഐയുടെ പിടിവാശിയാണെന്ന് ഇംഗ്ലണ്ട് മുൻ നായകൻ മൈക്കൽ വോൺ. ഇന്ത്യ ഇന്നും കളിക്കുന്നത് 2010ലെ ക്രിക്കറ്റാണെന്നും കളി അവിടെ നിന്ന് ഏറെ മാറിയെന്ന് ഇന്ത്യ തിരിച്ചറിയണമെന്നും വോൺ പറഞ്ഞു.
ഇന്ത്യൻ താരങ്ങളെ വിദേശലീഗുകളിൽ കളിക്കാൻ ബിസിസിഐ അനുവദിക്കുന്നില്ല. വിവിധ സഹചര്യങ്ങളിൽ കളിച്ച് പരിചയം നേടാനുള്ള സാഹചര്യമാണ് ഇതോടെ നഷ്ടമാകുന്നത്. ഇനിയെങ്കിലും ബിസിസിഐ തെറ്റ് തിരുത്തണം. മൈക്കൽ വോൺ പറഞ്ഞു.ലോകകപ്പില്‍ അയല്‍ക്കാരായ പാകിസ്ഥാനോട് 10 വിക്കറ്റിനും ന്യൂസിലന്‍ഡിനോട് 8 വിക്കറ്റിന്റേയും ദയനീയ തോല്‍വി ടീം ഇന്ത്യ വഴങ്ങിയതിന് പിന്നാലെയാണ് വോണിന്റെ വിമര്‍ശനം.