ബുംറയുടെ മോശം ബൗണ്‍സര്‍ ഹെല്‍മറ്റിലേക്ക്; ആന്‍ഡേഴ്‌സണ്‍ ഞെട്ടി, കുലുക്കമില്ലാതെ ബുംറ

രേണുക വേണു| Last Modified ഞായര്‍, 15 ഓഗസ്റ്റ് 2021 (08:20 IST)

നിലവിലെ ലോകോത്തര പേസ് ബൗളര്‍മാരാണ് ഇന്ത്യയുടെ ജസ്പ്രീത് ബുംറയും ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്‌സണും. ഇരുവരും നേരിട്ടുള്ള പോരാട്ടമാണ് ഇന്നലെ ലോര്‍ഡ്‌സില്‍ നടന്നത്. ബുംറ ബൗളറും ആന്‍ഡേഴ്‌സണ്‍ ബാറ്റ്‌സ്മാനും. ബുംറയുടെ മോശം ബൗണ്‍സര്‍ ആന്‍ഡേഴ്‌സന്റെ ഹെല്‍മറ്റില്‍ കൊണ്ടു. ആന്‍ഡേഴ്‌സണ്‍ ഉടനെ തന്നെ ഹെല്‍മറ്റ് ഊരി. എന്നാല്‍, യാതൊരു കുലുക്കവുമില്ലാതെയാണ് ബുംറയെ കാണപ്പെട്ടത്. ഒരു വിക്കറ്റ് പോലും നേടാന്‍ കഴിയാത്തത്തിന്റെ നിരാശയിലായിരുന്നു ആ സമയത്ത് ബുംറ. മാത്രമല്ല, ആന്‍ഡേഴ്‌സണിന്റെ ഹെല്‍മറ്റിലാണ് പന്ത് കൊണ്ടതെങ്കിലും ബുംറ അത് വിക്കറ്റാണോ എന്ന് സംശയിച്ചു. പന്ത് ഗ്ലൗവില്‍ തട്ടിയിട്ടുണ്ടോ എന്ന് ബുംറ ചോദിച്ചു. അല്‍പ്പനേരത്തേക്ക് കളി നിര്‍ത്തിവച്ചു. ഇംഗ്ലണ്ട് ടീം ഫിസിയോ വന്ന് ആന്‍ഡേഴ്‌സണിന്റെ ആരോഗ്യനില പരിശോധിച്ചു. അപ്പോഴും കുലുക്കമില്ലാതെ നില്‍ക്കുകയായിരുന്നു ബുംറ.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :