ട്വന്റി20 ലോകകപ്പ്‌ പാകിസ്ഥാന്‍ ബഹിഷ്‌ക്കരിക്കരുത്: വസീം അക്രം

വസീം അക്രം , ഇന്ത്യ- പാകിസ്ഥാന്‍ ക്രിക്കറ്റ് , ടീം ഇന്ത്യ , ക്രിക്കറ്റ്
കറാച്ചി| jibin| Last Updated: തിങ്കള്‍, 14 ഡിസം‌ബര്‍ 2015 (15:22 IST)
അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഐസിസി ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പ്‌ ബഹിഷ്‌ക്കരിക്കരുതെന്ന്‌ പാകിസ്ഥാനോട് മുന്‍ താരം വസീം അക്രത്തിന്റെ ആഹ്വാനം. ഇരു രാജ്യങ്ങളും തമ്മില്‍ കളിച്ചാലും ഇല്ലെങ്കിലും ഭീകരവാദം അവസാനിക്കില്ല. ഇന്ത്യ-പാക്‌ പരമ്പരയുടെ കാര്യത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ ഭാഗത്ത്‌ നിന്ന്‌ അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്ഥാനുമായി കളിക്കാന്‍ ഇന്ത്യക്കു താല്‍പ്പര്യമില്ലായിരിക്കാം. ഇന്ത്യയുടെ സഹായമില്ലാതെ നിലനില്‍ക്കാന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ്‌ ബോര്‍ഡിനു കഴിയും. എന്നാല്‍, ഈ കാരണങ്ങളുടെ പേരില്‍ ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പ്‌ ബഹിഷ്‌കരിക്കരുതെന്നും അക്രം പറഞ്ഞു. ലോകകപ്പ്‌ നടത്തുന്നത്‌ ഐസിസിയാണ്‌. അതില്‍ നിന്ന്‌ വിട്ടുനില്‍ക്കുന്നതില്‍ കാര്യമില്ല. മത്സരത്തില്‍ പങ്കെടുക്കാതിരുന്നാല്‍ രാജ്യത്തെയും താരങ്ങളെയും ഇത്‌ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം,
ലോകകപ്പില്‍ പാകിസ്ഥാന്‍ കളിച്ചില്ലെങ്കില്‍ ഉത്തരവാദിത്വം തങ്ങള്‍ക്കില്ലെന്ന് പാകിസ്ഥാന്‍
ക്രിക്കറ്റ് ബോര്‍ഡ്‌ ചെയര്‍മാന്‍ ഷെഹര്യാര്‍ ഖാന്‍ പറഞ്ഞു. ട്വന്‍റി20 ലോകകപ്പ് ഉള്‍പ്പെടെ ഇന്ത്യക്കെതിരെയുള്ള എല്ലാ മത്സരങ്ങളും ബഹിഷ്കരിക്കാനും ആലോചയുണ്ട്. ഈ കാര്യത്തില്‍ അടുത്ത ദിവസം തന്നെ ഔദ്യോഗിക വിശദീകരണം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :