ട്വന്‍റി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ കളിച്ചേക്കില്ല; ഇന്ത്യയുമായുള്ള പരമ്പര ഉപേക്ഷിച്ചു: പാകിസ്ഥന്‍!

പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് , ഇന്ത്യ- പാകിസ്ഥാന്‍ ക്രിക്കറ്റ് , ക്രിക്കറ്റ്
ഇസ്ലാമാബാദ്| jibin| Last Modified തിങ്കള്‍, 14 ഡിസം‌ബര്‍ 2015 (09:08 IST)
ഇന്ത്യയുമായുള്ള ക്രിക്കറ്റ് പരമ്പര ഉപേക്ഷിച്ചതായി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ചെയര്‍മാന്‍ ഷഹരിയാര്‍ ഖാന്‍. മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന ട്വന്‍റി20 ലോകകപ്പ് ഉള്‍പ്പെടെ ഇന്ത്യക്കെതിരെയുള്ള എല്ലാ മത്സരങ്ങളും ബഹിഷ്കരിക്കാനും ആലോചയുണ്ട്. ഈ കാര്യത്തില്‍ അടുത്ത ദിവസം തന്നെ ഔദ്യോഗിക വിശദീകരണം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ക്രിക്കറ്റ് പരമ്പരയില്‍ ഇന്ത്യ തീരുമാനം അറിയിക്കാത്തതും നടപടികള്‍ വൈകുന്നതുമാണ് പരമ്പര ഉപേക്ഷിക്കാന്‍ കാരണമായതെന്നാണ് പാകിസ്ഥാന്‍ വ്യക്തമാക്കിയത്. ഇന്ത്യയുടെ നിഷേധാത്മക നിലപാടിനെതിരെ ഐസിസിയില്‍ പരാതിനല്‍കുമെന്നും പാകിസ്ഥന്‍ വ്യക്തമാക്കി. ഇന്ത്യയില്‍ നടക്കുന്ന മത്സരങ്ങളെ സംബന്ധിച്ച് സുരക്ഷാ പ്രശ്നങ്ങളുണ്ടെന്നും പാക് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കുന്നുണ്ട്. ഈ മാസം നടത്താനിരുന്ന ഏകദിന, ട്വന്‍റി20 മത്സരങ്ങളില്‍ നിന്നാണ് പാകിസ്ഥാന്‍ പിന്‍‌മാറിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :