ഐപിഎല്‍ ലേലം 15ന്; ധോണി വിലയേറിയ താരമാകും, ഇന്ത്യന്‍ നായകനായി ഏഴു കോടി മുടക്കേണ്ടിവരും

ഐപിഎല്‍ ലേലം , ടീം ഇന്ത്യ , ഐപിഎല്‍ , മഹേന്ദ്ര സിംഗ് ധോണി
മുംബൈ| jibin| Last Modified ഞായര്‍, 13 ഡിസം‌ബര്‍ 2015 (13:04 IST)
പുതിയ ഐപിഎല്‍ ടീമുകളിലേക്കു താരങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള ലേലം 15ന്. പുതിയ ഫ്രാഞ്ചൈസികളായ പൂനയും രാജ്കോട്ടുമാണ് താരങ്ങളെ തേടുന്നത്. വാതുവെപ്പ് കേസില്‍ അകപ്പെട്ട് പുറത്തുപോയ രാജസ്ഥാന്‍ റോയല്‍സിനെയും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമുകളിലെ താരങ്ങളെയാകും പുതിറ്റ രണ്ടു ടീമുകളും നോട്ടമിടുക. ഏപ്രില്‍ ഒമ്പതു മുതല്‍ മേയ് 29 വരെയാണ് ഐപിഎല്‍ ടൂര്‍ണമെന്റ് നടക്കുക.

40 കോടി മുതല്‍ 66 കോടി രൂപ വരെയാണ് ഇരു ടീമിനും ലേലത്തില്‍ മുടക്കാനാവുക. താരമൂല്യമനുസരിച്ച് 12.5 കോടി രൂപവരെയാണ് പ്രമുഖ താരത്തിനു ലഭിക്കാവുന്നത്. ദേശീയ ടീമില്‍ ഇടം നേടിയിട്ടില്ലാത്ത തരങ്ങള്‍ക്ക് നാലു കോടി രൂപവരെ മുടക്കാം. താരമൂല്യമനുസരിച്ച് 12.5 കോടി രൂപവരെയാണ് പ്രമുഖ താരത്തിനു ലഭിക്കാവുന്നത്. ദേശീയ ടീമില്‍ ഇടം നേടിയിട്ടില്ലാത്ത തരങ്ങള്‍ക്ക് നാലു കോടി രൂപവരെ മുടക്കാം.

രാജസ്‌ഥാന്‍ ടീമിലും ചെന്നൈ ടീമിലും
കളിച്ചവരും അല്ലാത്തവരെയും ഉള്‍പ്പെടുത്തിയാണ് ലേലം നടക്കുക. ചെന്നൈ താരങ്ങള്‍ക്ക് തന്നെയാകും വില കൂടുക. ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിക്ക് തന്നെയാണ് മൂല്യം ഏറുക. ഏഴുകോടി രൂപ ധോണിക്കായി മുടക്കേണ്ടിവരുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. ബ്രണ്ടന്‍ മക്കല്ലം, ഡ്വെയിന്‍ ബ്രാവോ, സുരേഷ് റെയ്ന, ആര്‍ അശ്വിന്‍ എന്നിവര്‍ വിലയേറിയ താരങ്ങളാകുമെന്ന് ഉറപ്പാണ്.

രാജസ്ഥാന്‍ റോയല്‍സിലും സൂപ്പര്‍ താരങ്ങള്‍ നിരവധി. ട്വന്റി-20 ഫോര്‍മാറ്റിന് ഏറ്റവും അനുയോജ്യനായ ഷെയ്ന്‍ വാട്സണ്‍, സ്റീവ് സ്മിത്ത്, അജിങ്ക്യ രഹാനെ തുടങ്ങിയവരെയാണ് രാജസ്ഥാന്‍ റോയല്‍സില്‍ നിന്നു ഇരു ടീമുകളും ലക്ഷ്യമിടുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :