ടി20 ലോകകപ്പിന് ഇനി അധികം ദിവസങ്ങളില്ല, ഹാര്‍ദ്ദിക് ബാറ്റിംഗിലും തന്റെ മൂല്യം തെളിയിക്കണം: ഷെയ്ന്‍ വാട്ട്‌സണ്‍

അഭിറാം മനോഹർ| Last Modified വെള്ളി, 17 മെയ് 2024 (19:57 IST)
ടി20 ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഇന്ത്യന്‍ ഓള്‍ റൗണ്ടറായ ഹാര്‍ദ്ദിക് പാണ്ഡ്യ ബാറ്റിംഗില്‍ തനിക്കെന്ത് ചെയ്യാന്‍ സാധിക്കുമെന്നത് തെളിയിക്കണമെന്ന് മുന്‍ ഓസീസ് ഓള്‍റൗണ്ടറായ ഷെയ്ന്‍ വാട്ട്‌സണ്‍. ഇത്തവണ മുംബൈ നായകനായുള്ള ആദ്യ സീസണില്‍ നായകനെന്ന നിലയില്‍ ഹാര്‍ദ്ദിക് നിരാശപ്പെടുത്തിയിരുന്നു. 13 കളികളില്‍ നിന്ന് 4 വിജയങ്ങളും 9 തോല്‍വിയുമായി പോയന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരാണ് മുംബൈ.

മുംബൈയുടെ പ്രകടനം സീസണില്‍ ദയനീയമാണെന്ന് പറഞ്ഞ വാട്ട്‌സണ്‍ അടുത്ത മത്സരത്തില്‍ മുംബൈ വിജയിപ്പിച്ചുകൊണ്ട് സീസണ്‍ അവസാനിപ്പിക്കുമെന്ന പ്രതീക്ഷയും പങ്കുവെച്ചു. മികച്ച താരങ്ങള്‍ ഉണ്ടായിട്ടും മുംബൈ നടത്തിയ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. അവസാന ഹോം ഗ്രൗണ്ട് മത്സരത്തില്‍ അവര്‍ ആരാധകരെയും എന്നെയും നിരാശപ്പെടുത്തില്ലെന്ന് കരുതുന്നു. വാട്ട്‌സണ്‍ പറഞ്ഞു. ടി20 ലോകകപ്പിന് ഇനി ദിവസങ്ങള്‍ മാത്രമാണുള്ളത്. അവസാന മത്സരത്തില്‍ ബാറ്റ് കൊണ്ട് തനിക്ക് എന്ത് ചെയ്യാനാകുമെന്ന് ഹാര്‍ദ്ദിക് തെളിയിക്കുമെന്ന് ഞാന്‍ കരുതുന്നു. വാട്ട്‌സണ്‍ പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :