അനുബന്ധ വാര്‍ത്തകള്‍
- മഴ ഏറെ പരീക്ഷിച്ചു, ഒടുവിൽ നമീബിയയെ നിലം പരിശാക്കി ഇംഗ്ലണ്ട്, സൂപ്പർ എട്ടിലെത്താൻ ഇനി ഓസ്ട്രേലിയ കനിയണം
- Pakistan Eliminated:മഴ കളിച്ചു, അയർലൻഡിനും പാകിസ്ഥാനെ രക്ഷിക്കാനായില്ല, ഗ്രൂപ്പ് ഘട്ടത്തിൽ നിന്നും നാണംകെട്ട് പുറത്ത്
- T20 Worldcup 2024: ഗ്രൂപ്പ് മത്സരം പോലല്ല സൂപ്പർ 8, ഇന്ത്യയ്ക്ക് മുന്നിൽ ഇനി ശക്തരായ എതിരാളികൾ, ഫൈനലിൽ എതിരാളിയാവുക ഓസ്ട്രേലിയ!
- ഒമാനുമായുള്ള നിർണായക മത്സരം വെറും 19 പന്തിൽ തീർത്ത് ഇംഗ്ലണ്ട്, ടി20 ലോകകപ്പിൽ പുത്തൻ റെക്കോർഡ്
- T20 World Cup 2024: ബാറ്റര്‍മാരുടെ ശവപ്പറമ്പായ നാസ ഗ്രൗണ്ടിലെ പിച്ച് പൊളിച്ചുനീക്കി തുടങ്ങി
T20 World Cup 2024, Super 8 Match Dates: അങ്ങനെ സൂപ്പര്‍ 8 ന്റെ കാര്യത്തില്‍ തീരുമാനമായി; ഇന്ത്യയുടെ കളികള്‍ എന്നൊക്കെ?
ഇന്ത്യയുടെ സൂപ്പര്‍ 8 മത്സരങ്ങള്‍ എല്ലാം രാത്രി എട്ടിനാണ് ആരംഭിക്കുക
T20 World Cup 2024, Super 8 match Dates: ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍ 8 കളിക്കാന്‍ യോഗ്യത നേടിയ ടീമുകളുടെ കാര്യത്തില്‍ തീരുമാനമായി. ഇന്ത്യ, യുഎസ്, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാന്, വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് എന്നീ ടീമുകളാണ് സൂപ്പര്‍ എട്ടിലേക്ക് യോഗ്യത നേടിയ ടീമുകള്‍. എട്ട് ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് സൂപ്പര്‍ 8 നടക്കുക.
ഗ്രൂപ്പ് 1
ഇന്ത്യ, ഓസ്ട്രേലിയ, അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ്
ഗ്രൂപ്പ് 2
യുഎസ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്
ഓരോ ടീമിനും ഗ്രൂപ്പിലെ മറ്റ് മൂന്ന് ടീമുകളായി ഓരോ മത്സരം വീതം ലഭിക്കും. മൂന്ന് മത്സരങ്ങള്‍ക്ക് ശേഷം ഗ്രൂപ്പില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ എത്തുന്ന ടീമുകള്‍ സൂപ്പര്‍ എട്ടില്‍ നിന്ന് സെമി ഫൈനലിലേക്ക് പ്രവേശിക്കും.
ഇന്ത്യയുടെ സൂപ്പര്‍ 8 മത്സരങ്ങള്‍
ജൂണ്‍ 20, വ്യാഴം: ഇന്ത്യ vs അഫ്ഗാനിസ്ഥാന്
ജൂണ്‍ 22, ശനി: ഇന്ത്യ vs ബംഗ്ലാദേശ്
ജൂണ്‍ 24, തിങ്കള്‍: ഇന്ത്യ vs ഓസ്ട്രേലിയ
ഇന്ത്യയുടെ സൂപ്പര്‍ 8 മത്സരങ്ങള്‍ എല്ലാം രാത്രി എട്ടിനാണ് ആരംഭിക്കുക. സ്റ്റാര്‍ സ്പോര്‍ട്സിലും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലും തത്സമയം കാണാം.