ടി20 റാങ്കിങിൽ 21ലേക്ക് കുതിച്ച് സൂര്യകുമാർ യാദവ്, വെങ്കിടേഷ് അയ്യർക്കും വൻ മുന്നേറ്റം

അഭിറാം മനോഹർ| Last Modified ബുധന്‍, 23 ഫെബ്രുവരി 2022 (15:43 IST)
ട്വെന്റി 20 റാങ്കിങിൽ വമ്പൻ മുന്നേറ്റം നടത്തി സൂര്യകുമാർ യാദവും വെങ്കടേഷ് അയ്യരും. 35 സ്ഥാനങ്ങൾ മുകളിലേക്ക് കയറി സൂര്യകുമാർ യാദവ് 21ആം റാങ്കിലെത്തി. അതേസമയം 203 സ്ഥാനങ്ങൾ മുകളിലേക്ക് കയറി 115മതെത്തി.

വെസ്റ്റിൻഡീസിനെതിരായ പരമ്പരയിലെ പ്രകടനമാണ് ഇരുതാരങ്ങൾക്കും തുണയായത്. 107 റൺസോടെ സൂര്യകുമാർ യാദവാണ് സീരീസിലെ ഇന്ത്യ ടോ‌പ് സ്കോറർ. 92 റൺസാണ് വെങ്കടേഷ് അയ്യർ സീരീസിൽ നേടിയത്. 180 ന് മുകളിൽ സ്ട്രൈക്ക്‌റേറ്റോടെയാണ് ഇരുവരും ഇത്രയും റൺസ് കണ്ടെത്തിയത്.

വെസ്റ്റിൻഡീസിന്റെ നിക്കോളസ് പൂറനും പട്ടികയിൽ നേട്ടമുണ്ടാക്കി. റാങ്കിങിൽ 13ആം സ്ഥാനത്താണ് നിക്കോളാസ് പൂറൻ. വിരാട് കോലി ആദ്യപത്തിൽ തന്റെ സ്ഥാനം നിലനിർത്തി. പരിക്കിനെ തുടർന്ന് പരമ്പര നഷ്ടമായ കെഎൽ രാഹുൽ ലിസ്റ്റിൽ ആറാമതാണ്. കോലിയും രാഹുലും മാത്രമാണ് റാങ്കിങിൽ ആദ്യപത്തിലുള്ള ഇന്ത്യൻ താരങ്ങൾ. ക്യാപ്‌റ്റൻ രോഹിത് ശർമ പതിനൊന്നാം സ്ഥാനത്താണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :