അവന്റെ ഉള്ളിലെ തീ കെട്ടിട്ടില്ല, വീണ്ടും സഞ്ജുവിന് അവസരം നൽകിയതിൽ പ്രതികരണവുമായി മുൻ താരം

അഭിറാം മനോഹർ| Last Modified ഞായര്‍, 20 ഫെബ്രുവരി 2022 (17:02 IST)
‌മലയാളി താരം സ‌ഞ്ജു സാംസണിനെ ഇന്ത്യൻ ടീമിലേക്ക് തിരികെ വിളിച്ചതിൽ പ്രതികരണവുമായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഇതിന് മുൻപ് ലഭിച്ച അവസരങ്ങളൊന്നും മുതലാക്കാൻ സഞ്ജുവിനായില്ല. എന്നാൽ അവനു‌ള്ളിൽ ഇനിയും തീ ഉണ്ടെന്ന്
മനസിലാക്കിയതിനാലാണ് അവന് വീണ്ടും അവസരം ലഭിച്ചതെന്നും ചോപ്ര പറയുന്നു.

സഞ്ജുവിനെ തിരികെ വിളിച്ചതിൽ തെറ്റ് പറയാനാകില്ല. മുൻപ് ലഭിച്ച അവസരങ്ങൾ അവൻ മുതലാക്കിയില്ലായിരിക്കും. എങ്കിലും അവന്റെ ഉള്ളിലെ തീ മനസിലാക്കിയതിനാലാണ് വീണ്ടുമൊരു അവസരം നല്‍കുന്നത്. അവനെക്കൊണ്ട് ചിലത് ചെയ്യാനാവുമെന്നത് തോന്നുന്നത് കൊണ്ടാണ് വീണ്ടും അവസരമെത്തിയത്. പറഞ്ഞു.

വിന്‍ഡീസിനെതിരായ മൂന്നാം ടി20യിലും ഇഷാന്‍ കിഷന് തിളങ്ങാനാവാത്ത പക്ഷം ശ്രീലങ്കൻ പര്യടനത്തിൽ സഞ്ജുവിന് അവസരം ഒരുങ്ങാനിടയുണ്ട്.അങ്ങനെയാണെങ്കില്‍ രോഹിത് ശര്‍മയും ഋതുരാജ് ഗെയ്ക്‌വാദും ഓപ്പണിംഗില്‍ ഇറങ്ങി സഞ്ജുവിനെ മൂന്നാം നമ്പറില്‍ കളിപ്പിക്കാനാകും. ആകാശ് ചോപ്ര പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :